മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ പൻവേലിലാണ് സംഭവം. പൻവേലിലെ ടാക്ക കോളനിയിലെ റോഡരികിലാണ് ഉപേക്ഷിച്ചനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കണ്ട പ്രദേശവാസി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി കുഞ്ഞിനെ ഏറ്റെടുത്തു.
കുഞ്ഞിനോടൊപ്പം ഒരു കുറിപ്പും കണ്ടെത്തി. 'റിയലി സോറി, സാമ്പത്തിക പരാധീനത മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കുന്നത്. ഞങ്ങളോട് ക്ഷമിക്കണം.' ഇതായിരുന്നു കുഞ്ഞിനെ കിടത്തിയ ബാസ്ക്കറ്റിലുണ്ടായിരുന്ന കുറിപ്പിലെ വാചകം.
माफ करा बाळा...नवजात बाळाला सोडून जाताना आई-वडिलांनी मागितली माफी | मन हेलावून टाकणारी घटना Panvel#PanvelIncident #AbandonedBaby #FootpathCry #PoliceRescue #InfantSafety pic.twitter.com/G7VzAwXtAt
— Navi Mumbai Network (@NaviMumbaiNet) June 28, 2025
കുഞ്ഞിനെ ഉടനെ ശിശുരോഗവിദഗ്ധനെ കൊണ്ട് പരിശോധിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. അതേസമയം പര്‍ദയണിഞ്ഞ ഒരു വ്യക്തി കുഞ്ഞിനെ കിടത്തിയ ബാസ്കറ്റുമായി നീങ്ങുന്നതും ബാസ്കറ്റ് ഉപേക്ഷിക്കുന്നതുമായ സിസിടിവി പോലീസിന് ലഭിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









