ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് മരണം. സെരി ബാഗ്‌ന എന്ന പ്രദേശത്താണ് ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് മൂന്ന് പേർ മരിച്ചത്. വൻ നാശനഷ്ടങ്ങളാണ് ഇതേ തുടർന്ന് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകൾ തകരുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 100ൽ അധികം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് റംബാൻ ജില്ലയിലാണ്. നിരവധി മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഗതാഗത തടസപ്പെട്ടതോടെ നിരവധി വാഹനങ്ങളാണ് ദേശീയ പാതയിൽ കുടുങ്ങി കിടക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് റംബാൻ ദേശീയ പാതയും ജമ്മു-ശ്രീനഗർ ദേശീയ പാതയും അടച്ചിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
Also Read: Crime News: പെൺകുട്ടിയെ ശല്യം ചെയ്ത സംഭവത്തിൽ പിടികൂടി; പരിശോധയിൽ പ്രതിയുടെ പക്കൽ കഞ്ചാവും
കേന്ദ്രഭരണ പ്രദേശത്ത് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് താഴ്‌വരയുടെ ജീവനാഡിയായ ശ്രീനഗർ-ജമ്മു ദേശീയ പാത അടച്ചിട്ടു. ട്രക്കുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതും വാഹനങ്ങൾ മുങ്ങിക്കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









