അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് പജല്പുരയില് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
Jammu & Kashmir Police: All three Hizbul Mujahideen terrorists led by commander Nasir Chadru are reported dead in the encounter in Anantnag. https://t.co/ohbVLliXla
— ANI (@ANI) October 16, 2019
ഇന്ന് രാവിലെ ആറുമണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. സേനയും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
ആ പ്രദേശത്തെ ഒരു വീട്ടില്‍ മൂന്ന് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.