പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

സംഭവം കഴിഞ്ഞ മാസം 30 ന് കോഴിക്കോടാണ് നടന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെ എത്തിച്ച ഇവര്‍ അവിടെവച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.   

Last Updated : Jan 3, 2020, 11:55 AM IST
  • പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.
  • സംഭവം കഴിഞ്ഞ മാസം 30 ന് കോഴിക്കോടാണ് നടന്നത്.
  • ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെ എത്തിച്ച ഇവര്‍ അവിടെവച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

സംഭവം കഴിഞ്ഞ മാസം 30 ന് കോഴിക്കോടാണ് നടന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെ എത്തിച്ച ഇവര്‍ അവിടെവച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

കാക്കൂര്‍ സ്വദേശികളായ രതിന്‍ ലാല്‍, ഷിജോ രാജ്, മിത്തല്‍ യാവിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 

കുട്ടി സ്‌കൂളില്‍ എത്താത്തതിനെത്തുടര്‍ന്ന് അധ്യാപിക വീട്ടിലറിയിക്കുകയും തുടര്‍ന്ന് അധ്യാപകരും വീട്ടുകാരും ചേര്‍ന്ന് കൊയിലാണ്ടി സിഐയ്ക്ക് പരാതി നല്‍കുകയുമായിരുന്നു. 

ഒടുവില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. ഒരു വിവാഹ ചടങ്ങില്‍ വെച്ചായിരുന്നു ഒന്നാം പ്രതിയായ രതിന്‍ ലാല്‍ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്.

അതിനുശേഷമുള്ള നിരന്തരമായ ഫോണ്‍ വിളികളിലൂടെ ഇവര്‍ തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് രതിന്‍റെ നിര്‍ദ്ദേശ പ്രകാരം പെണ്‍കുട്ടി അവിടെ എത്തുന്നത്. 

പൊലീസ് പ്രതികളെ പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചാര്‍ത്തി അറസ്റ്റു ചെയ്തിട്ടുണ്ട്.

Trending News