close

News WrapGet Handpicked Stories from our editors directly to your mailbox

ബീഹാറില്‍ പശുവിന്‍റെ പേരില്‍ വീണ്ടും മനുഷ്യക്കുരുതി

പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രദേശവാസികള്‍ ചേര്‍ന്ന്‍ മൂന്നുപേരെ മര്‍ദ്ദിച്ചത്.   

Updated: Jul 19, 2019, 01:06 PM IST
ബീഹാറില്‍ പശുവിന്‍റെ പേരില്‍ വീണ്ടും മനുഷ്യക്കുരുതി

പട്‌ന: വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പശുവിനെ കടത്തിയെന്നാരോപിച്ച് ബീഹാറിലെ ശരണിയില്‍ മൂന്നുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.

 

 

പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രദേശവാസികള്‍ ചേര്‍ന്ന്‍ മൂന്നുപേരെ മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന മൂന്നുപേരും ഒരു പിക് അപ് വാനില്‍ എത്തിയപ്പോഴാണ് ഇവരെ പിടികൂടിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. അവരുടെ വാഹനത്തില്‍ ഒരു പശു ഉണ്ടായിരുന്നതായും അവര്‍ ആരോപിക്കുന്നു.

മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.