ശ്രീനഗർ: കത്വയില്‍ ഭീകരരുമായുണ്ടാ ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ നാല് ഉദ്യോഗസ്ഥരിൽ മൂന്ന് പേരാണ് വീരമൃത്യു വരിച്ചത്. നാലാമത്തെ ജവാന്‍റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബല്‍വീന്ദര്‍ സിംഗ് എന്നീ ഉദ്യോസ്ഥരാണ് മരിച്ചത്.
അതേസമയം ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ഇതോടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം അഞ്ചായി. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
നാല് ദിവസം മുൻപാണ് ഹീരാനഗറില്‍ ഗ്രാമീണര്‍ താമസിക്കുന്ന മേഖലയിൽ ഭീകരർ കടന്നുകൂടിയത്. സൈന്യം തിരച്ചിൽ നടത്തിയെങ്കിലും ഇവർ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് പ്രദേശത്ത് നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ ഭീകരരുടെ സാന്നിധ്യം മനസിലാക്കുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









