)
ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം. ബൈസരൺവാലിയിൽ എത്തി വിനോദ സഞ്ചാരികളെ വെടിയുതിർത്ത് കൊലപ്പെടുത്തിയ ആസിഫ് ഷെയ്ഖിനെ വധിച്ചത്. ആമിർ നിസാർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നീ രണ്ട് ജെയ്ഷെ ഭീകരരെയും സൈന്യം വധിച്ചു.
ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോരയിലെ ത്രാൽ മേഖലയിലെ നാദർ എന്ന സ്ഥലത്ത് ആസിഫ് അടക്കമുള്ള ഭീകരർ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ പശ്ചാത്തലത്തിൽ സൈന്യം ഈ മേഖലയിൽ തിരച്ചിൽ നടത്തി. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
സിആർപിഎഫും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് ഭീകരർക്കെതിരെ പോരാട്ടം നടത്തിയത്. ഓപ്പറേഷൻ ബാദറെന്നാണ് ദൗത്യത്തിന് പേര് നൽകിയത്. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം മൂന്ന് പേരെ വധിച്ചത്. നാദറിലെ ഒരു വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇവർ.
മെയ് 12ന് മുൻപായി ഇവർ ത്രാൽ മേഖലയിൽ എത്തിയെന്നാണ് സൈന്യത്തിന് ലഭിച്ച രഹസ്യവിവരം. പ്രദേശത്ത് കൂടുതൽ പരിശോധന തുടരുകയാണ്. കശ്മീർ സ്വദേശിയായ ആസിഫ് ഷെയ്ഖിന്റെ ത്രാലിലെ വീട് ഭീകരാക്രമണത്തിന് പിന്നാലെ പൊളിച്ചുമാറ്റിയിരുന്നു. ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.