)
ന്യൂഡൽഹി: ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മറുപടിയായാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
നിരപരാധികളായ 26 പേരുടെ ജീവനെടുത്ത മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം വധിച്ചത്. ഭീകരരെ വധിച്ച സുരക്ഷാ സേനകളെയും ജമ്മു കശ്മീര്‍ പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും അമിത് ഷാ അഭിനന്ദിച്ചു.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തതെന്നും അമിത് ഷാ പറഞ്ഞു. പഹൽഗാം ആക്രമണത്തിന് ഭീകരരെ പാകിസ്ഥാനിലേക്ക് രക്ഷപ്പെടാൻ അനുവദിച്ചിട്ടില്ല. ആക്രമണത്തിന് ശേഷം ഭീകരർ സ്ഥിരം സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മെയ് 22ന് ഭീകരരെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. അന്ന് മുതൽ തുടങ്ങിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഇവരെ സഹായിച്ചവരെ എൻഐഎ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഭീകരരെ ഇവർ തിരിച്ചറിഞ്ഞു. ഭീകരരുടെ പക്കലുണ്ടായിരുന്നത് പഹൽഗാമിൽ ഉപയോഗിച്ച അതേ ആയുധങ്ങളായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.