TikTok താരം സ്വന്തം ബ്യൂട്ടിപാർലറിൽ കൊല്ലപ്പെട്ട നിലയിൽ...!

ബ്യൂട്ടി പാർലറിന്റെ പാർട്ട്ണറായ നീരജ് സ്ഥാപനം തുറന്നപ്പോൾ അകത്തുനിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് അകത്തെ ക്യാബിനുള്ളിൽ മൃതദേഹം കണ്ടത്.   

Last Updated : Jun 29, 2020, 08:32 PM IST
TikTok താരം സ്വന്തം ബ്യൂട്ടിപാർലറിൽ കൊല്ലപ്പെട്ട നിലയിൽ...!

ഛണ്ഡിഗഡ്:  ടിക്ടോക് താരത്തെ സ്വന്തം ബ്യൂട്ടിപാർലറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.  ഹരിയാണയിലെ സോണിപത്ത് സ്വദേശിയായ ശിവാനി ഖുബിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.  സംശയത്തെ തുടർന്ന് അയൽക്കാരനായ ആരീഫിനെ പൊലീസ് തിരയുകയാണ്.  സംഭവം നടന്നതിന്ശേഷം ഇയാൾ ഒളിവിലാണ്.  

ബ്യൂട്ടി പാർലറിന്റെ പാർട്ട്ണറായ നീരജ് സ്ഥാപനം തുറന്നപ്പോൾ അകത്തുനിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് അകത്തെ ക്യാബിനുള്ളിൽ മൃതദേഹം കണ്ടത്.  ഇയാൾ ഉടനെതന്നെ പൊലീസിനേയും ശിവാനിയുടെ ബന്ധുക്കളെയും അറിയിക്കുകയായിരുന്നു.  ടിക്ടോക്കിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള താരമാണ് ശിവാനി.   

Also read: ഷംന കാസിം ബ്ലാക്ക്മെയിലിങ് കേസ്: പ്രതികളിൽ ഒരാൾക്ക് കോറോണ സ്ഥിരീകരിച്ചു 

അയൽക്കാരനായ ആരിഫ് ശിവാനിയോട് കുറെക്കാലമായി പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെങ്കിലും ശിവാനി നിരസിച്ചിരുന്നു.  ഒടുവിൽ ശല്യം സഹിക്കാൻ വയ്യാതെ ശിവാനിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.  തുടർന്ന് എല്ലാത്തിനും ആരിഫ് മാപ്പ് പറയുകയും ഇനി ശല്യം ചെയ്യില്ലെന്ന് പറയുകയും ചെയ്തിരുന്നുവെങ്കിലും അയാൾ വീണ്ടും തുടർന്നിരുന്നു. 

ആരിഫ് ശിവാനിയെ ജൂൺ 26 ന് കാണാനെത്തിയിരുന്നു.  പൊലീസിന്റെ നിഗമനമനുസരിച്ച് അന്നേ ദിവസം തന്നെ ഇയാൾ ശിവനിയെ കൊലപ്പെടുത്തിയെന്നാണ്. 26 ന് ശിവാനി വീട്ടിൽ എത്തിയിരുന്നില്ല തുടർന്ന് സഹോദരി ഫോണിൽ വിളിച്ചുവെങ്കിലും എടുത്തില്ലായിരുന്നു.  പക്ഷേ കുറച്ചു കഴിഞ്ഞ് താൻ ഹരിദ്വാറിലാണെന്നും ചൊവ്വാഴ്ച മടങ്ങി വരുമെന്നും കുഴപ്പമൊന്നുമില്ലെന്നും സഹോദരിയ്ക്ക് ശിവാനിയുടെ ഫോണിൽ നിന്നും മെസേജ് വന്നിരുന്നു. 

Also read: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്; സംയുക്ത നാവികാഭ്യാസം നടത്തി ഇന്ത്യയും ജപ്പാനും 

ശിവാനി കൊല്ലപ്പെട്ടിട്ടും ടിക്ടോക് അക്കൗണ്ടിൽ നിന്നും വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു.  ഇത് ശിവാനി മരിച്ചുവെന്ന സംശയം ആരിലും ഉണ്ടാകാതിരിക്കാൻ വേണ്ടി ആരിഫ് ചെയ്തതാവാം എന്നാണ് പൊലീസ് കരുതുന്നത്.  ശിവാനിയുടെ മൃതദേഹം കണ്ടെടുക്കുന്നതിന് 7 മണിക്കൂർ മുന്നേവരെ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ വന്നതായി പൊലീസ് കണ്ടെത്തി.  ശിവാനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.  റിപ്പോർട്ട് വന്നാലെ എങ്ങനെയായിരുന്നു മരണം എന്ന കാര്യത്തിൽ ഒരു വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറഞ്ഞു. 

More Stories

Trending News