close

News WrapGet Handpicked Stories from our editors directly to your mailbox

മോദിയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി വീണ്ടും ടൈം മാഗസിന്‍!!

അമേരിക്കയിലെ പ്രസിദ്ധമായ ടൈം മാഗസിൻ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വിവാദ ലേഖനവുമായി വീണ്ടും രംഗത്ത്...

Updated: May 25, 2019, 10:59 AM IST
മോദിയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി വീണ്ടും ടൈം മാഗസിന്‍!!

ന്യൂഡല്‍ഹി: അമേരിക്കയിലെ പ്രസിദ്ധമായ ടൈം മാഗസിൻ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വിവാദ ലേഖനവുമായി വീണ്ടും രംഗത്ത്...

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി നേടിയ ചരിത്ര വിജയത്തെ പരമാര്‍ശിച്ചുകൊണ്ട് പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലാണ് വിവാദ പരാമര്‍ശം. 

ധ്രുവീകരണത്തിലൂടെയും ഭിന്നിപ്പിക്കലിലൂടെയുമാണ് മോദി വിജയം നേടിയത് എന്നാണ് മാഗസിന്‍ ചൂണ്ടിക്കാണിക്കുന്നത്. 

അതുകൂടാതെ, ലേഖനത്തിനിടയില്‍ കൊടുത്തിരിക്കുന്ന ഒരു ചിത്രം മറ്റൊന്നുകൂടി വ്യക്തമാക്കുന്നു. അതില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയെ രണ്ടു ഭാഗമായി വിഭജിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. 

മുന്‍പും ടൈം മാഗസിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 10ന് പുറത്തിറങ്ങിയ പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'വിഭജന മുഖ്യന്‍' എന്നായിരുന്നു മാഗസിന്‍ വിശേഷിപ്പിച്ചത്. ഇതിനെതിരെ വന്‍ തോതില്‍  പ്രതിഷേധമുയര്‍ന്നിരുന്നു. ഭിന്നിപ്പിന്‍റെ രാഷ്ട്രീയം പ്രചരിപ്പിച്ച‌് അധികാരം നിലനിർത്താനാണ‌് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

രാജ്യത്ത‌് സാമ്പത്തിക അത്ഭുതം സൃഷ്ടിക്കുമെന്ന‌് വാഗ‌്ദാനം ചെയ‌്താണ‌് 2014ൽ അധികാരത്തിലെത്തിയത‌്. ഈ വാഗ‌്ദാനം നിറവേറ്റിയില്ലെന്നുമാത്രമല്ല, വിഷലിപ‌്തമായ മതദേശീയതയുടെ അന്തരീക്ഷം രാജ്യത്ത‌് വളർത്തിയെടുക്കാൻ മോദി സഹായം നൽകുകയും ചെയ‌്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വിഭജന മുഖ്യന്‍'  എന്നാ തലക്കെട്ടോടെ കവര്‍ സ്റ്റോറിയാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ചു വർഷം കൂടി മോദിയെ സഹിക്കുമോ..?’ ലേഖനത്തില്‍ ചോദിച്ചിരുന്നു. മോദിയെ ഭിന്നിപ്പിന്‍റെ തലവനെന്ന് വിശേഷിപ്പിച്ച് ഫീച്ചര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ടൈം മാഗസിന്‍റെ  ആതിഷ് തസീറിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു.