ആറാം തവണയും ഗുജറാത്തില്‍ ബിജെപി ഉന്നത വിജയം കരസ്ഥമാക്കുമെന്ന് സര്‍വ്വേഫലം

ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ അഭിപ്രായ സര്‍വ്വേഫലം പുറത്തുവന്നപ്പോള്‍, അത് ബിജെപിക്ക് അനുകൂലമായിരിക്കുന്നു. ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേയിലാണ് ആറാം തവണയും ഗുജറാത്തില്‍ ബിജെപി ഉന്നത വിജയം കരസ്ഥമാക്കുമെന്ന് പറയുന്നത്. 

Last Updated : Oct 26, 2017, 10:19 AM IST
ആറാം തവണയും ഗുജറാത്തില്‍ ബിജെപി ഉന്നത വിജയം കരസ്ഥമാക്കുമെന്ന് സര്‍വ്വേഫലം

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ അഭിപ്രായ സര്‍വ്വേഫലം പുറത്തുവന്നപ്പോള്‍, അത് ബിജെപിക്ക് അനുകൂലമായിരിക്കുന്നു. ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേയിലാണ് ആറാം തവണയും ഗുജറാത്തില്‍ ബിജെപി ഉന്നത വിജയം കരസ്ഥമാക്കുമെന്ന് പറയുന്നത്. 

182 അംഗ ഗുജറാത്ത് നിയമസഭയില്‍ 118 മുതല്‍ 134 സീറ്റുകള്‍ വരെ നേടി ബിജെപി ജയിക്കുമെന്നാണ് സര്‍വ്വേ പലം. കോണ്‍ഗ്രസ്സിന് 49 മുതല്‍ 61 വരെ സീറ്റുകള്‍ ലഭിക്കുമെന്നും അഭിപ്രായവോട്ടെടുപ്പ് ഫലത്തില്‍ പറയുന്നു. ബിജെപി കേന്ദ്രത്തില്‍ നടപ്പാക്കിയ നടപടികളോട് ഗുജറാത്തിലുള്ളവര്‍ക്ക് അനുകൂല മനോഭാവമാണുള്ളതെന്നും സര്‍വേ വ്യക്തമാക്കുന്നു. മാത്രമല്ല ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി മോദിയാണെന്നും ടൈംസ് നൗ പ്രേക്ഷകര്‍ വിലയിരുത്തുന്നു. ഗുജറാത്തും,ഹിമാചലും ബിജെപി തന്നെ നേടുമെന്നുള്ള ഇന്ത്യടുഡെ അഭിപ്രായ വോട്ടെടുപ്പിന്‍റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.അതേ സമയം രാഹുല്‍ ഗാന്ധിയുടെ പ്രചാരണവും യുവനേതാക്കളായ ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കോര്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവരുടെ സാന്നിധ്യവും കോണ്‍ഗ്രസ്സിന് കാര്യമായ ഗുണം ചെയ്യില്ലെന്നും സര്‍വേ സൂചിപ്പിക്കുന്നു. മോദിയുടെ ഭരണം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും നോട്ട് നിരോധനം, ജിഎസ്‌ടി എന്നിവ ഗുണം ചെയ്തുവെന്നും 42 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ 40 ശതമാനം പേര്‍ ഇതിനെതിരായാണ് പ്രതികരിച്ചത്.

Trending News