തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന്‍റെ ബാങ്ക് നിക്ഷേപം 12000 കോടി കടന്നു

വാര്‍ഷിക കണക്കനുസരിച്ച് സ്വകാര്യ ബാങ്കുകളിലും ദേശസാല്‍കൃത ബാങ്കുകളിലുമായി ഉള്ള നിക്ഷേപങ്ങളില്‍ നിന്ന് 845 കോടി രൂപയോളമാണ് ഓരോ വര്‍ഷവും പലിശയായി ലഭിക്കുക.  

Updated: Apr 25, 2019, 11:43 AM IST
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന്‍റെ ബാങ്ക് നിക്ഷേപം 12000 കോടി കടന്നു

തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന്‍റെ നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് വിവിധ ബാങ്കുകളിലായി ഉള്ളത് 12000 കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപമെന്ന് റിപ്പോര്‍ട്ട്.

വാര്‍ഷിക കണക്കനുസരിച്ച് സ്വകാര്യ ബാങ്കുകളിലും ദേശസാല്‍കൃത ബാങ്കുകളിലുമായി ഉള്ള നിക്ഷേപങ്ങളില്‍ നിന്ന് 845 കോടി രൂപയോളമാണ് ഓരോ വര്‍ഷവും പലിശയായി ലഭിക്കുക. 

ഒരോ വര്‍ഷവും രണ്ടരക്കോടി ഭക്തരെത്തുന്ന വെങ്കിടേശ്വര ക്ഷേത്രത്തിന്‍റെ വാര്‍ഷിക വരുമാനം 3100 കോടി രൂപയോളമാണ്.  

ഭക്തരില്‍ നിന്ന് ലഭിച്ച 8.7 ടണ്‍ കിലോ സ്വര്‍ണ്ണത്തില്‍ 1938 കിലോഗ്രാം ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിലും 5387 കിലോഗ്രാം സ്റ്റേറ്റ് ബാങ്കിലുമാണുള്ളത്‌.  പഞ്ചാബ് നാഷണല്‍ ബാങ്കിലുണ്ടായിരുന്ന 1381 കിലോഗ്രാം നിക്ഷേപ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന്‍ അടുത്തിടെ ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിയിരുന്നു.