close

News WrapGet Handpicked Stories from our editors directly to your mailbox

തൃണമൂൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു...

പകരത്തിന് പകരം. അതാണിപ്പോള്‍ പശ്ചിമ ബംഗാളില്‍നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

Sheeba George | Updated: Oct 15, 2019, 06:28 PM IST
തൃണമൂൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു...

മിഡ്നാപൂർ: പകരത്തിന് പകരം. അതാണിപ്പോള്‍ പശ്ചിമ ബംഗാളില്‍നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാവിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കിഴക്കൻ മിഡ്നാപ്പൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്‍റും തൃണമൂൽ കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ബസുദേബ് മണ്ഡലിനെയാണ് അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തിയത്. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. മകളുടെ വീട്ടിൽ പോയി മടങ്ങി വരികയായിരുന്ന അദ്ദേഹത്തെ ഒരു കൂട്ടം അജ്ഞാതർ ആക്രമിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബസുദേബ് മണ്ഡലിനൊപ്പമുണ്ടയിരുന്ന വ്യക്തിയേയും അക്രമികള്‍ വെറുതെവിട്ടില്ല. ഗുരുതര പരിക്കുകലോടെ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.  

ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നും സമാധാനപരമായി പ്രവർത്തിക്കുന്ന തൃണമൂൽ നേതാക്കൾക്ക് നേരേ ബിജെപി അകാരണമായി ആക്രമണം അഴിച്ചു വിടുകയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ദിബ്യെന്ദു അധികാരി ആരോപിച്ചു. 

അതേസമയം, സംസ്ഥാനത്ത് നേതാക്കള്‍ക്ക് നേരെയുള്ള അക്രമണം തുടർക്കഥയാവുകയാണ്. സംസ്ഥനത്തെ മുഖ്യധാര പാര്‍ട്ടികളുടെ നേതാക്കള്‍ ആക്രമിക്കപ്പെടുകയാണ്. 

കഴിഞ്ഞ 13ന് പശ്ചിമ ബംഗാളിൽ ബിജെപി നേതാവിനെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. 
55കാരനായ ഹരാല ദേബ്‌നാഥിനെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. സ്വന്തം പലചരക്ക് കടയ്ക്ക് മുന്നില്‍ വച്ചാണ് ദേബ്‌നാഥിന് വെടിയേറ്റത്. തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു.