കൂടുമാറി ബിജെപിയില്‍ ചേര്‍ന്ന തൃണമൂൽ നേതാവ് പാർട്ടി വിടുന്നു!!

ബിജെപിയിൽ ചേര്‍ന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ആറം ദിവസം വീണ്ടും കൂടുമാറ്റത്തിന്!! 

Last Updated : Jun 5, 2019, 05:40 PM IST
കൂടുമാറി ബിജെപിയില്‍ ചേര്‍ന്ന തൃണമൂൽ നേതാവ് പാർട്ടി വിടുന്നു!!

കൊൽക്കത്ത: ബിജെപിയിൽ ചേര്‍ന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ആറം ദിവസം വീണ്ടും കൂടുമാറ്റത്തിന്!! 

അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ലവ്‍‍പൂരിൽ നിന്നുള്ള എംഎൽഎയായ മുനീറുൽ ഇസ്ലാമാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. 

അതേസമയം, പാര്‍ട്ടി ഉപേക്ഷിക്കുന്നതിന്‍റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, അദ്ദേഹത്തെ ബിജെപിയിൽ ചേര്‍ത്തതുമായി ബന്ധപ്പെട്ട് നിരവധി നേതാക്കള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് ഇദ്ദേഹം പാര്‍ട്ടി വിടുന്നതെന്നാണ് റിപ്പോര്‍ട്ട്. മുനീറുലിന് അംഗത്വം നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ സംസ്ഥാന ബിജെപി നേതൃത്വവുമായി സംസാരിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞിരുന്നു.

കഴിഞ്ഞ 29നാണ് മുനീറുൽ ഇസ്ലാ൦ ബിജെപിയില്‍ ചേര്‍ന്നത്‌. ന്യൂഡല്‍ഹിയിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയാണ്‌ അദ്ദേഹത്തിന് അംഗത്വം നല്‍കിയത്. തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയില്‍ അംഗമായ മുകുള്‍ റോയ് ചടങ്ങില്‍ സംബന്ധിച്ചിരുന്നു. 

 

ബിജെപിയടക്കമുള്ള എതിര്‍ പാര്‍ട്ടികളിലെ പ്രവര്‍ത്തകരെ കായികമായി നേരിടാൻ ആഹ്വാനം ചെയ്യുന്ന മുനീറുലിന്‍റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു.

 

 

Trending News