സ്വ​ര്‍​ണ​വി​ല കൂടി....

സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് സ്വ​ര്‍​ണ​വി​ല കുതിക്കുകയാണ്. പുതുവത്സര സീസണ്‍ ആയതോടെ മാര്‍ക്കറ്റിലുണ്ടായ ഉണര്‍വ്വ് കൂടാതെ, പശ്ചിമേഷ്യയില്‍ ഉളവായിരിക്കുന്ന യുദ്ധ സമാനമായ അന്തരീക്ഷവും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്‌.

Last Updated : Jan 27, 2020, 06:42 PM IST
  • ഇന്ന് ഗ്രാമിന് 3770 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് (8ഗ്രാം) 30,160 രൂപയുമാണ്‌.
സ്വ​ര്‍​ണ​വി​ല കൂടി....

മുംബൈ: സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് സ്വ​ര്‍​ണ​വി​ല കുതിക്കുകയാണ്. പുതുവത്സര സീസണ്‍ ആയതോടെ മാര്‍ക്കറ്റിലുണ്ടായ ഉണര്‍വ്വ് കൂടാതെ, പശ്ചിമേഷ്യയില്‍ ഉളവായിരിക്കുന്ന യുദ്ധ സമാനമായ അന്തരീക്ഷവും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്‌.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങളും യുദ്ധ ഭീഷണികളും ആഗോള ഓഹരി വിപണിയിൽ കാര്യമായ മാറ്റം കാണിച്ചിട്ടുണ്ട്.

എന്നാല്‍, രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വ​ര്‍​ണ​വി​ലയില്‍ വര്‍ധനവാണ് കാണിക്കുന്നത്. ഇന്ന് രാജ്യാന്തര വിപണിയില്‍ ഗ്രാമിന് 20 രൂപയാണ് കൂടിയത്.

ഇന്ന് ഗ്രാമിന് 3770 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് (8ഗ്രാം) 30,160 രൂപയുമാണ്‌.

സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ജനുവരി 8ന് രേഖപ്പെടുത്തിയത്.

 

 

 

Trending News