ഇന്ധനവിലയില്‍ മാറ്റമില്ല

  

Ajitha Kumari | Updated: Oct 30, 2019, 08:49 AM IST
ഇന്ധനവിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. 

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്. 

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 72.92 രൂപയും ഡീസലിന്‍റെ വില 65.85 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 78.54 രൂപയും ഡീസലിന്‍റെ വില 69.01 രൂപയുമാണ്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില 

പെട്രോള്‍ വില

ന്യൂഡല്‍ഹി: 72.92

കൊല്‍ക്കത്ത: 75.57

മുംബൈ: 78.54

ചെന്നൈ: 75.72

ചണ്ഡിഗഡ്: 68.91

ഹൈദരാബാദ്: 77.54

തിരുവനന്തപുരം: 76.26

ഡീസല്‍ വില

ന്യൂഡല്‍ഹി: 65.85

കൊല്‍ക്കത്ത: 68.21

മുംബൈ: 69.01

ചെന്നൈ: 69.55

ചണ്ഡിഗഡ്: 62.68

ഹൈദരാബാദ്: 71.81

തിരുവനന്തപുരം: 70.83

https://www.iocl.com/TotalProductList.aspx