ഇന്ധന വില കുതിക്കുന്നു!

  

Last Updated : Sep 23, 2019, 08:38 AM IST
ഇന്ധന വില കുതിക്കുന്നു!

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന്‍റെ വില 0.29 പൈസയും ഡീസലിന്‍റെ വില 0.19 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. 

സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരെ കഴിഞ്ഞയാഴ്ച യെമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്നാണ് ഇന്ധനവില വർധിക്കുന്നത്.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.29 പൈസ കൂടി 73.91 രൂപയും ഡീസലിന്‍റെ വില 0.19 പൈസ കൂടി 66.93 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.28 പൈസ കൂടി 79.57 രൂപയും ഡീസലിന്‍റെ വില 0.21 പൈസ കൂടി 70.22 രൂപയുമാണ്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില 

പെട്രോള്‍ വില

ന്യൂഡല്‍ഹി: 73.91

കൊല്‍ക്കത്ത: 76.60

മുംബൈ: 79.57

ചെന്നൈ: 76.83

ചണ്ഡിഗഡ്: 69.89

ഹൈദരാബാദ്: 78.57

തിരുവനന്തപുരം: 77.33

ഡീസല്‍ വില

ന്യൂഡല്‍ഹി: 66.93

കൊല്‍ക്കത്ത: 69.35

മുംബൈ: 70.22

ചെന്നൈ: 70.76

ചണ്ഡിഗഡ്: 63.76

ഹൈദരാബാദ്: 72.96

തിരുവനന്തപുരം: 72.02

https://www.iocl.com/TotalProductList.aspx

Trending News