
ന്യൂഡല്‍ഹി: ഇന്ധന വില വീണ്ടും കുതിക്കുന്നു. പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരെ കഴിഞ്ഞയാഴ്ച യെമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇന്ധനവില കുതിക്കാന്‍ തുടങ്ങിയത്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.06 പൈസ കൂടി 74.19 രൂപയും ഡീസലിന്റെ വില 0.07 പൈസ കൂടി 67.14 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.06 പൈസ കൂടി 79.85 രൂപയും ഡീസലിന്റെ വില 0.07 പൈസ കൂടി 70.44 രൂപയുമാണ്.
പ്രധാന നഗരങ്ങളിലെ ഇന്ധന വില
പെട്രോള്‍ വില
ന്യൂഡല്‍ഹി: 74.19
കൊല്‍ക്കത്ത: 76.88
മുംബൈ: 79.85
ചെന്നൈ: 77.12
ചണ്ഡിഗഡ്: 70.16
ഹൈദരാബാദ്: 78.87
തിരുവനന്തപുരം: 77.48
ഡീസല്‍ വില
ന്യൂഡല്‍ഹി: 67.14
കൊല്‍ക്കത്ത: 69.56
മുംബൈ: 70.44
ചെന്നൈ: 70.98
ചണ്ഡിഗഡ്: 63.96
ഹൈദരാബാദ്: 73.19
തിരുവനന്തപുരം: 72.11