ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ലഷ്‌കർ ഭീകരൻ അബ്ദുൾ റൗഫിന്റെയും കൂട്ടാളികളുടെയും സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാകിസ്താൻ ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തി ഇന്ത്യ. പാകിസ്താനിലെ മുരിദ്കെയിൽ നടന്ന കൊല്ലപ്പെട്ട തീവ്രവാദികളുടെ സംസ്ക്കാര ചടങ്ങിൽ പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Also Read: വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇന്ത്യ പാക് DGMO ചർച്ച ഇന്ന്
ലെഫ്റ്റനന്റ് ജനറൽ ഫയാസ് ഹുസൈൻ, മേജർ ജനറൽ റാവു ഇമ്രാൻ, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ (അഡ്മിനിസ്ട്രേഷൻ), പഞ്ചാബ് നിയമസഭാംഗം ഉസ്മാൻ അൻവർ, മാലിക് സൊഹൈബ് അഹമ്മദ് എന്നിവരുൾപ്പെടെ പാകിസ്ഥാൻ ആർമിയിലെയും പോലീസിലെയും ഉന്നതർ എൽഇടി ഭീകരൻ അബ്ദുൾ റൗഫിന്റെയും മറ്റ് ഭീകരരുടെയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തതായുമാണ് റിപ്പോർട്ട്.
അബ്ദുൾ റൗഫിന്റെ മരണത്തിനിടയാക്കിയ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ഒമ്പത് ഭീകര ക്യാമ്പുകളെയാണ് ലക്ഷ്യം വച്ചത്. അതിൽ അഞ്ചെണ്ണം പിഒകെയിലും അതായത് സവാൽ നള, സയ്യിദ്‌ന ബിലാൽ, ഗുൽപൂർ, ബാർട്ടിറ്റെനാല, അബ്ബാസ് എന്നിവയും നാലെണ്ണം പാകിസ്ഥാനിലെ ഭവാൽപൂർ, മുരിദ്കെ, സർജാൽ, മെഹ്മൂണ ജോയ എന്നിവിടങ്ങളിലേയുമാണ്.
Also Read: വെടിനിർത്തൽ അനിശ്ചിതത്വത്തിലെന്ന് സേന; പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പാകിസ്ഥാനിലും പിഒകെയിലുമായി 21 ഭീകര ക്യാമ്പുകൾ കണ്ടെത്തിയിരുന്നു. അതിൽ സവൽ നല, സയ്യിദ് ന ബിലാൽ, മസ്‌കർ-ഇ-അഖ്‌സ, ചേലബന്ദി, അബ്ദുല്ല ബിൻ മസൂദ്, ദുലൈ, ഗർഹി ഹബീബുള്ള, ബട്രാസി, ബാലകോട്ട്, ഓഗി, ബോയ്, സെൻസ, ഗുൽപൂർ, കോട്‌ലി, ബരാലി, ദുംഗി, ബർണാല, മെഹ്മൂന ജോയ, സർജൽ, മുദ്രികെ, ബഹാവൽപൂർ എന്നിവയും ഉൾപ്പെടുന്നു.
മെയ് 7 ന് കൊല്ലപ്പെട്ട ഭീകരൻ ഖാലിദ് അബു ആകാശ പെഷവാറിൽ ആയിരിക്കുമ്പോൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാനിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും ഇയാൾ കടത്തിയിരുന്നു. പരിശീലനം ലഭിച്ച എൽഇടി ഭീകരനായ ഇയാൾ ജമ്മു & കാശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ പങ്കുവഹിച്ചിരുന്നു. അടുത്തിടെയാണ് ഇയാൾ മുരിദ്കെയിലെ എൽഇടി ആസ്ഥാനത്തേക്ക് മാറിയത്.
Also Read: ബുധന്റെ രാശിയിൽ പവർഫുൾ ത്രിഗ്രഹി യോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം എല്ലാ മേഖലയിലും വിജയം!
ആരാണ് അബ്ദുൾ റൗഫ്? (Who was Abdul Rauf)
നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ് കമാൻഡറായിരുന്നു അബ്ദുൾ റൗഫ്. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഭാഗമാകുന്നതിന്റെ പേരിൽ ഇയാൾ വളരെക്കാലമായി ഇന്ത്യയുടെ നിരീക്ഷണത്തിലായിരുന്നു.
പാക് അധിനിവേശ കശ്മീരിലെ (പിഒകെ) എൽഇടി പ്രവർത്തകരെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനായ ഓപ്പറേഷൻ സിന്ദൂരിന് കീഴിൽ നടത്തിയ ആക്രമണത്തിലാണ് റൗഫ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.