Senior Citizens Savings Scheme: ബാങ്ക് എഫ്ഡിയേക്കാൾ മികച്ച ലാഭവും സർക്കാർ ഗ്യാരണ്ടിയും; മുതിർന്നവർക്കായി ഏറ്റവും മികച്ച നിക്ഷേപ പദ്ധതി

കുറഞ്ഞത് 1,000 രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരം നിക്ഷേപിക്കാനാകുന്ന പദ്ധതിയാണിത്.  

Written by - Karthika V | Last Updated : Feb 3, 2026, 01:26 PM IST
  • സർക്കാർ പൂർണ്ണ ഗ്യാരണ്ടി നൽകുന്നതിനാൽ ഇതിൽ നിക്ഷേപിക്കുന്ന നിങ്ങളുടെ പണം തികച്ചും സുരക്ഷിതമായിരിക്കും.
  • വിരമിക്കലിനുശേഷം മുതിർന്ന പൗരന്മാർക്ക് പലിശയിലൂടെ കൃത്യമായ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു.
Senior Citizens Savings Scheme: ബാങ്ക് എഫ്ഡിയേക്കാൾ മികച്ച ലാഭവും സർക്കാർ ഗ്യാരണ്ടിയും; മുതിർന്നവർക്കായി ഏറ്റവും മികച്ച നിക്ഷേപ പദ്ധതി

ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ പണം സമ്പാദിക്കാൻ നമ്മുടെ മുൻപിൽ നിരവധി മാർഗങ്ങൾ തെളിഞ്ഞുവരും. എന്നാൽ വിരമിക്കലിന് ശേഷം സാഹചര്യമൊക്കെ മാറിമറിയും. കൃത്യമായ മാസ ശമ്പളമോ റിസ്ക് എടുക്കാനുള്ള സാഹചര്യമോ ഒന്നും ഈ സമയത്ത് ഉണ്ടാകണമെന്നില്ല. ഏറ്റവും സുരക്ഷിതമായ വരുമാനം ഉറപ്പാക്കുന്ന പ്ലാനുകളിൽ നിക്ഷേപിക്കുക എന്നതായിരിക്കും ഈ സമയത്ത് ചെയ്യാൻ സാധിക്കുക. ഓഹരി വിപണിയോ ഉയർന്ന റിസ്ക്കുള്ള നിക്ഷേപങ്ങളോ ഒന്നും തന്നെ മുതിർന്ന പൗരന്മാർ തെരഞ്ഞെടുക്കാറില്ല. സർക്കാർ പ​ദ്ധതികളെയാകും ഇവർ കൂടുതലായും ആശ്രയിക്കുന്നത്. 

Add Zee News as a Preferred Source

അത്തരത്തിൽ മുതിർന്ന പൗരന്മാർക്ക് ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം (Post Office SCSS). ഈ സ്കീമിനെ കുറിച്ച് വിശദമായി അറിയാം..

മുതിർന്ന പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സർക്കാർ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം (SCSS). ‌സർക്കാർ പൂർണ്ണ ഗ്യാരണ്ടി നൽകുന്നതിനാൽ ഇതിൽ നിക്ഷേപിക്കുന്ന നിങ്ങളുടെ പണം തികച്ചും സുരക്ഷിതമായിരിക്കും. വിരമിക്കലിനുശേഷം മുതിർന്ന പൗരന്മാർക്ക് പലിശയിലൂടെ കൃത്യമായ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു.  

Also Read: Kerala High Speed Rail Project: കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരുമെന്ന് റെയിൽവേ മന്ത്രി; എപ്പോൾ എന്നതിൽ മറുപടിയില്ല, ശ്രീധരന് എല്ലാ പിന്തുണയും

നിലവിൽ 8.2% ആണ് ഈ പദ്ധതിയുടെ വാർഷിക പലിശ നിരക്ക്. ഇത് ഓരോ മൂന്ന് മാസം കൂടുമ്പോഴും (ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1, ജനുവരി 1) നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് എത്തും. മിക്ക ബാങ്ക് സ്ഥിരനിക്ഷേപങ്ങളെക്കാളും (FD) കൂടുതലാണ് ഇതിന്റെ പലിശ നിരക്ക്. അക്കൗണ്ട് തുടങ്ങുന്ന സമയത്ത് നിശ്ചയിച്ചിട്ടുള്ള പലിശ നിരക്ക് എത്രയാണോ കാലാവധി പൂർത്തിയാകുന്നത് വരെ മാറ്റമില്ലാതെ അതേ നിരക്കിൽ തന്നെ തുടരും.

കുറഞ്ഞ നിക്ഷേപവും നികുതി ആനുകൂല്യവും

കുറഞ്ഞത് 1,000 രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ഇളവ് ലഭിക്കും. നിക്ഷേപ കാലാവധി 5 വർഷം ആണ്. കാലാവധിക്ക് ശേഷം വേണമെങ്കിൽ 3 വർഷത്തേക്ക് കൂടി പദ്ധതി നീട്ടാവുന്നതാണ്. കാലാവധി എത്തുന്നതിന് മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ പിഴ ഈടാക്കും.

ആർക്കൊക്കെ പദ്ധതിയിൽ ചേരാം?

60 വയസ്സ് പൂർത്തിയായ ഏതൊരു വ്യക്തിക്കും ഈ അക്കൗണ്ട് തുടങ്ങാനാകും. വിരമിച്ച പ്രതിരോധ ജീവനക്കാരാണെങ്കിൽ 50 വയസ്സ് കഴിഞ്ഞവർക്കും, വിരമിച്ച സിവിൽ സർക്കാർ ജീവനക്കാരാണെങ്കിൽ 55 വയസ്സ് കഴിഞ്ഞവർക്കും നിശ്ചിത നിബന്ധനകളോടെ ചേരാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News