)
പത്തനംതിട്ട: ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ പേർ ഇരകളായതായി സൂചന.
ആലപ്പുഴ സ്വദേശിയെയും റാന്നി സ്വദേശിയെയും കൂടാതെ മറ്റു രണ്ടുപേരും മര്‍ദനത്തിനിരയായതായി പോലീസിന് സംശയമുണ്ടെന്നാണ് റിപ്പോർട്ട്. ഫോണുകളുൾപ്പെടെ പരിശോധിച്ചത്തിൽ നിന്നാണ് ഇങ്ങനൊരു സംശയം അന്വേഷണ സംഘത്തിനുണ്ടായത്. എന്നാൽ ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണവും ശാസ്ത്രീയ പരിശോധനയും ആവശ്യമാനിന്നാണ് സൂചന.
സംഭവത്തിലെ മുഖ്യപ്രതിയായ ജയേഷിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡര്‍ തുറക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കൂടുതൽ ഇരകളുടെ ദൃശ്യങ്ങള്‍ ഫോണിലുണ്ടെന്ന് പോലീസിന് സംശയമുണ്ട്. രശ്മിയുടെ ഫോണിൽ നിന്നും മര്‍ദനത്തിന്റെ അടക്കം പത്തോളം വീഡിയോ ദൃശ്യങ്ങളാണ് പോലീസ് കണ്ടെത്തിയത്. രശ്മിയും മര്‍ദനത്തിനിരയായ ആലപ്പുഴ സ്വദേശിയും ദൃശ്യങ്ങളിലുണ്ട്. റാന്നി സ്വദേശിയെ കെട്ടിത്തൂക്കി മര്‍ദിക്കുന്നതും ഫോണിലുണ്ട്.
ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിക്കുന്ന ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലാണ്. ഫോൺ ലോക്കായതിനാൽ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടുമെന്നാണ് റിപ്പോർട്ട്. രശ്മിയുമായി യുവാക്കൾക്ക് ബന്ധമുണ്ടെന്ന സംശയമാണു കുറ്റകൃത്യത്തിനു പിന്നിലെന്നാണ് റിപ്പോർട്ട് എന്നാൽ ഇത് പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. യുവാക്കളും ജയേഷും ബെംഗളൂരുവിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാനിന്നും റിപ്പോർട്ടുണ്ട്. രശ്മിയും റാന്നി സ്വദേശിയും ഒരുമിച്ചുള്ള ഫോട്ടോയും വീഡിയോയും ലഭിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണു മർദനത്തിനു പിന്നിലെന്നും സൂചനയുണ്ട്. റാന്നി സ്വദേശിയെ ഈ മാസം 5 നും ആലപ്പുഴ സ്വദേശിയായ യുവാവിനെ ഈ മാസം ഒന്നിനുമാണു മർദനത്തിന് ഇരകയാക്കിയത്. മർദനമേറ്റ യുവാക്കൾ ബന്ധുക്കളാണെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.