അമരാവതി: ആന്ധ്രയിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു. മാദ്‌വി ഹിദ്മയെയാണ് ഏറ്റുമുട്ടലിൽ സുരക്ഷാ സേന വെടിവച്ചു കൊന്നത്.
Also Read: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ
സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. മാദ്‌വിയുടെ ഭാര്യ രാജെ എന്ന രാജാക്കയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ആറ് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട മാദ്‌വി രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു. ദന്തെവാഡയിൽ 2010 ൽ 76 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ആക്രമണവും 2013 ൽ കോൺഗ്രസ് ഉന്നത നേതാക്കൾ ഉൾപ്പടെ 27 പേരുടെ മരണത്തിനിടയാക്കിയ ജിറാം ഘാട്ടിയിൽ നടന്ന ആക്രമണത്തിലും മാദ്‌വിയിക്ക് പ്രധാന പങ്കുണ്ടെന്നാണ് റിപ്പോർട്ട്.
Also Read: ഇടവ രാശിക്കാർക്ക് ആനന്ദം നിറഞ്ഞ ദിവസം; മീന രാശിക്കാർ അപരിചിതരെ വിശ്വസിക്കരുത്
ഇയാളുടെ തലയ്ക്ക് സർക്കാർ ഒരു കോടി രൂപയാണ് വിലയിട്ടിരുന്നത്. ഏറ്റുമുട്ടലിൽ സുരക്ഷാ സേനാ അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









