യുഎസ് ഫെഡറൽ റിസർവ് മേധാവി സ്ഥാനത്തേക്ക് രഘുറാം രാജനെ ശുപാർശ ചെയ്ത് ബാരൺസ് ഏഷ്യ

Last Updated : Nov 1, 2017, 07:06 PM IST
യുഎസ് ഫെഡറൽ റിസർവ് മേധാവി സ്ഥാനത്തേക്ക് രഘുറാം രാജനെ ശുപാർശ ചെയ്ത് ബാരൺസ് ഏഷ്യ

അമേരിക്കയുടെ ഫെഡറൽ റിസർവ് മേധാവി സ്ഥാനത്തേക്ക് മുന്‍ ആര്‍ ബി ഐ ഗവർണർ രഘുറാം രാജനെ ശുപാർശ ചെയ്തുകൊണ്ട് സാമ്പത്തികകാര്യ മാസികയായ ബാരൺസ് ഏഷ്യ.

അമേരിക്കയുടെ ഫെഡറൽ റിസർവ് മേധാവി സ്ഥാനത്തേക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ ആളെ ശുപാർശ ചെയ്യാനിരിക്കെയാണ് ചുരുക്കപ്പട്ടികയിൽ വന്നിട്ടില്ലാത്ത രാജനെ മാസിക ശുപാ‍ർശ ചെയ്യുന്നത്.

സ്പോര്‍ട്സ് ടീമില്‍ ആഗോളതലത്തില്‍ നിന്നും കഴിവുള്ളവരെ തെരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് അത് ബാങ്കിംഗ് മേഖലയിലായിക്കൂടാ എന്നാണ് മാഗസിന്‍ ചോദിക്കുന്നത്.

മുന്‍പ് ക്ലാരിവേറ്റ് സാധ്യതാ പട്ടികയില്‍ നൊബേൽ പുരസ്കാരം നേടാനിടയുള്ളവരുടെ കൂട്ടത്തില്‍ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനെയും ഉള്‍പ്പെടുത്തിയിരുന്നു.

രഘുറാം രാജൻ ഇപ്പോള്‍ ഷിക്കാഗോ സർവകലാശാലയിൽ പ്രഫസറാണ്. 

Trending News