ഇന്ത്യയിൽ കൊറോണ കേസുകൾ 20000 കടന്നു; ഇന്ന് മരണമടഞ്ഞത് 49 പേർ

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കോറോണ ബാധയിൽ മുന്നിട്ടു നിൽക്കുന്നത് ഇപ്പോഴും മഹാരാഷ്ട്രയാണ്. 

Last Updated : Apr 21, 2020, 10:09 PM IST
ഇന്ത്യയിൽ കൊറോണ കേസുകൾ 20000 കടന്നു; ഇന്ന് മരണമടഞ്ഞത് 49 പേർ

ന്യുഡൽഹി:  ഇന്ത്യയിൽ കോറോണ കേസുകൾ 20000 കടന്നതായി റിപ്പോർട്ട്. ഇന്ന് മാത്രം 1417 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.  ഇതോടെ കോറോണ ബാധിതരുടെ എണ്ണം 19,960 ആയി. 

ഇന്ന് ജീവഹാനി സംഭവിച്ചിരിക്കുന്നത് 49 പേർക്കാണ്.  ഇതോടെ കോറോണ വൈറസ് കാരണം മരണമടഞ്ഞവരുടെ എണ്ണം 641 ആണ്.  15418 പേർ ഇപ്പോഴും കോറോണ ചികിത്സ നേടുകയാണ്. 3901 പേർ രോഗവിമുക്തരായിട്ടുണ്ട്. 

Also read: സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു 
 

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കോറോണ ബാധയിൽ മുന്നിട്ടു നിൽക്കുന്നത് ഇപ്പോഴും മഹാരാഷ്ട്രയാണ്.  5218 പേർക്കാണ് ഇവിടെ കോറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  ഇന്ന് 19 പേർക്ക് ഇവിടെ ജീവഹാനി സംഭവിച്ചു,  ഇതോടെ മരണനിരക്ക് 251 ആയിട്ടുണ്ട്. 

ഗുജറാത്തിലും കോറോണ ബാധിതർക്ക് ഒരു കുറവുമില്ല.  ഇന്ന് 239 പേർക്ക് ഇവിടെ കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്.  മൊത്തം 2178 കോറോണ ബാധിതരുണ്ട് ഇവിടെ.  ഇന്ന് മരണമടഞ്ഞത് 19 പേരാണ്. 

ഉത്തരപ്രദേശിൽ ഇന്ന് 110 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.  ഇതോടെ ഇവിടെ 1294 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.  കൂടാതെ ഇന്ന് കോറോണ സ്ഥിരീകരിച്ചത് ഡൽഹിയിൽ 75, തമിഴ്നാട്  76, രാജസ്ഥാൻ 83, മധ്യപ്രദേശ് 67, തലങ്കാന 56, കേരളം 19, ആന്ധ്രാ പ്രദേശ് 35, കർണാടക 10, പശ്ചിമ ബംഗാൾ 53 , ജമ്മു കശ്മീർ 12, ഹരിയാന 4, പഞ്ചാബ് 6, ബീഹാർ 13, ഒഡീഷ 5, മേഘാലയ 1 എന്നിങ്ങനെയാണ്.  

Trending News