ഗോദാവരി നദിയില്‍ ബോട്ടുമുങ്ങി 11 മ​രണം, 30ല്‍ അധികം പേ​രെ കാണ്മാനില്ല

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ 62 പേരുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ്

Last Updated : Sep 15, 2019, 05:18 PM IST
ഗോദാവരി നദിയില്‍ ബോട്ടുമുങ്ങി 11 മ​രണം, 30ല്‍ അധികം പേ​രെ കാണ്മാനില്ല

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ 62 പേരുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ്

11 പേര്‍ മരിച്ചു. 30ല്‍ അധികം പേ​രെ കാ​ണാ​താ​യി. 15 പേരെ രക്ഷപെടുത്തിയാതായാണ് റിപ്പോര്‍ട്ട്.

11 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. രക്ഷാ പ്രവര്‍ത്തനത്തിനായി 30 അംഗങ്ങള്‍ വീതം ഉള്‍പ്പെടുന്ന രണ്ട് ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്. അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ദ്നാ​ന്‍ ന​യീം അ​സ്മി പ​റ​ഞ്ഞു. 

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്പ്‌മെന്‍റ് ബോട്ടാണ് അപകടത്തില്‍ പ്പെട്ടത്. വിനോദസഞ്ചാരികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ദേവി പട്ടണത്താണ് സംഭവം.

കനത്തമഴയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി പുഴയില്‍ വെളളത്തിന്‍റെ ഒഴുക്ക് കൂടുതലായിരുന്നു. വിനോദ സഞ്ചാരകേന്ദ്രമായ പാപികൊണ്ടലൂ ലക്ഷ്യമാക്കി ഗാണ്ഡി പോച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു. കൂടാതെ ഗോദാവരി നദിയില്‍ ബോട്ടിംഗ് ഒരറിയിപ്പുണ്ടാകും വരെ നിര്‍ത്തി വയ്ക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. 

 

 

Trending News