close

News WrapGet Handpicked Stories from our editors directly to your mailbox

ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള വിലക്ക് ഇന്ന് നീക്കും

നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. മാത്രമല്ല കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലായിയെന്നും റിപ്പോര്‍ട്ടുണ്ട്.  

Ajitha Kumari | Updated: Oct 10, 2019, 09:25 AM IST
ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള വിലക്ക് ഇന്ന് നീക്കും

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള വിലക്ക് ഇന്ന് നീക്കും. ഇതോടെ ഇന്നുമുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും.

നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. മാത്രമല്ല കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലായിയെന്നും റിപ്പോര്‍ട്ടുണ്ട്.

കശ്മീരിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് വിനോദ സഞ്ചരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ തീരുമാനിച്ചത്.  

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഭീകരാക്രമണ ഭീഷണിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു ഈ നടപടി.  

വിനോദ സഞ്ചാരികള്‍ക്കായി നിരവധി വിനോദ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.