എയര്‍ ഇന്ത്യ വിമാനം മതിലിടിച്ച് തകര്‍ന്നു

ട്രിച്ചി-ദുബായ് ബോയി൦ഗ് ബി 737-800 വിമാനമാണ് പറന്നുയരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.

Updated: Oct 12, 2018, 11:08 AM IST
എയര്‍ ഇന്ത്യ വിമാനം മതിലിടിച്ച് തകര്‍ന്നു

ചെന്നൈ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വിമാനത്താവളത്തിന്‍റെ മതിലിടിച്ച് തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് സംഭവം.

ട്രിച്ചി-ദുബായ് ബോയി൦ഗ് ബി 737-800 വിമാനമാണ് പറന്നുയരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. 130 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ എല്ലാവരും സുരക്ഷിതാരാണെന്ന് അധികൃതര്‍ അറിയിച്ചു. 

വിമാനത്തിന്‍റെ പിൻ ചക്രങ്ങളാണ് മതിലിൽ ഇടിച്ചത്. രണ്ട് ചക്രങ്ങൾക്ക് തകരാർ സംഭവിച്ച വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയപ്പോഴാണ് അപകടം സംഭവിച്ചത്. 

ഇടിയില്‍ മതിലിന്‍റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്‍റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിക്കുകയും പൈലറ്റിനെയടക്കം ചോദ്യം ചെയ്ത് വരികയുമാണ്‌. 

അതേസമയം, യാത്രക്കാരെ ദുബായിലേക്ക് എത്തിക്കാനായി മറ്റൊരു വിമാനം സജ്ജീകരിച്ച് നല്‍കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.