ഹെയര്‍ സ്റ്റൈലിസ്റ്റ് എത്തി; മോദിയും അമിത് ഷായും ഫ്രീക്കന്മാരായി!!

പ്രസിദ്ധ ഹെയര്‍സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് ഇന്നലെയാണ് ഔദ്യോഗികമായി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

Sneha Aniyan | Updated: Apr 23, 2019, 06:30 PM IST
 ഹെയര്‍ സ്റ്റൈലിസ്റ്റ് എത്തി; മോദിയും അമിത് ഷായും ഫ്രീക്കന്മാരായി!!

പ്രസിദ്ധ ഹെയര്‍സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് ഇന്നലെയാണ് ഔദ്യോഗികമായി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

ജാവേദിന്‍റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തകളില്‍ നിറയുമ്പോള്‍ ട്രോളന്‍മാര്‍ അത് ആഘോഷമാക്കുകയാണ്.  

ബി.ജെ.പിയിലെ പ്രമുഖ നേതാക്കന്മാരായ മോദി , അമിത് ഷാ എന്നിവരുടെ മുടിയുടെ സ്റ്റൈല്‍ മാറ്റി ചിത്രീകരിച്ചാണ് ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നത്.

ഇനി മുതല്‍ ജാവേദ് ഹബീബിന്‍റെ സ്റ്റൈലിലായിരിക്കും ബിജെപി നേതാക്കള്‍ക്ക് എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്ന ട്രോള്‍. 

ലോകത്തിലെ തന്നെ മികച്ച ഹെയര്‍സ്റ്റൈലിസ്റ്റുകളില്‍ ഒരാളെന്ന് ഖ്യാതി നേടിയയാളാണ് ഹബീബ്. 550ലേറെ സലൂണുകളാണ് രാജ്യമെമ്പാടും ഹബീബിനുള്ളത്. വിദേശരാജ്യങ്ങളിലും ഹബീബിന്‍റെ സലൂണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഇന്നലെ വരെ  മുടിയുടെ കാവല്‍ക്കാരന്‍ മാത്രമായിരുന്ന താന്‍ ഇന്ന് മുതല്‍ രാജ്യത്തിന്‍റെയും കാവല്‍ക്കാരനാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹബീബിന്‍റെ രാഷ്ട്രീയ പ്രവേശനം.