പുതുതലമുറയുടെ അമിത ഉപയോഗം; ഓക്സിജന്‍ മാന്ദ്യത്തില്‍ രാജ്യം!!

മന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. 

Last Updated : Sep 11, 2019, 06:29 PM IST
പുതുതലമുറയുടെ അമിത ഉപയോഗം; ഓക്സിജന്‍ മാന്ദ്യത്തില്‍ രാജ്യം!!

ന്യൂഡല്‍ഹി: വാഹന വിപണി നേരിടുന്ന ഇടിവിന് പുതിയ കാരണം കണ്ടെത്തിയ കേന്ദ്ര ധനകാര്യ മന്ത്രി  നിര്‍മല സീതാരാമനെ ട്രോളി സോഷ്യല്‍ മീഡിയ.

ട്വിറ്ററില്‍ ബോയ്‌കോട്ട് മില്ലേനിയല്‍സ് എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാപെയ്ന്‍ ട്രെന്‍ഡിംഗാണ്.

പുതുതലമുറയിലുള്ളവര്‍ ഓക്‌സിജന്‍ രാവിലെ കൂടുതല്‍ വലിക്കുന്നതിനാലാണ് ഓക്‌സിജന്‍ മാന്ദ്യത്തിന് കാരണമെന്നാണ് ഇതിന് മറുപടിയായി കുമാരി രത്‌ന എന്ന ട്വിറ്റര്‍ യൂസറുടെ ട്വീറ്റ്. 

ഇതിനൊപ്പം യോഗ ചെയ്യുന്ന ബാബാ രാംദേവിന്‍റെ ചിത്രവും കൊടുത്തിട്ടുണ്ട്.

ജലമാന്ദ്യത്തിന് കാരണം വെള്ളം ഉപയോഗിക്കുന്നതാണെന്നും വ്യോമയാന മേഖലയിലെ പ്രതിസന്ധിക്ക് കാരണം വീഡിയോ കോള്‍ വന്നതാണെന്നുമുള്ള ട്വീറ്റുകളുമുണ്ട്.

രാജ്യത്തെ പുതുതലമുറയിലുള്ളവര്‍ യാത്രകള്‍ ഒല, ഊബര്‍ ടാക്സികളിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ വില്‍പ്പന ഇടിവുണ്ടായതെന്നായിരുന്നു മന്ത്രിയുടെ കണ്ടെത്തല്‍.

മന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. 
കാറിനും ഇരുചക്ര വാഹനങ്ങള്‍ക്കും പുറമെ, ലോറിയുടെയും ബസിന്‍റെയും വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് യുവാക്കള്‍ ടാക്സിയില്‍ സഞ്ചരിക്കുന്നത് മൂലമാണോ എന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം.

Trending News