മതേതര പാര്‍ട്ടിയായ ടിആര്‍എസ് എങ്ങിനെ ബിജെപിയുമായി കൈകോര്‍ക്കും? ചന്ദ്രശേഖര റാവു

തെലങ്കാന നിയമസഭ പിരിച്ചുവിട്ട് ഈ വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ വളരെ സൂക്ഷമതയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്. 

Last Updated : Sep 6, 2018, 05:57 PM IST
മതേതര പാര്‍ട്ടിയായ ടിആര്‍എസ് എങ്ങിനെ ബിജെപിയുമായി കൈകോര്‍ക്കും? ചന്ദ്രശേഖര റാവു

ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിട്ട് ഈ വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ വളരെ സൂക്ഷമതയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്. 

എന്നാല്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്നിലെ ചാണക്യനീതി, അതാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ച. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചന്ദ്രശേഖര റാവു ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇത് അടുത്ത തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് ബിജെപിയുമായി കൈകൊര്‍ക്കുമെന്ന അഭ്യൂഹത്തിനിടയാക്കി.

എന്നാല്‍, അഭ്യൂഹത്തിന് വിരാമമിട്ടുകൊണ്ട് 'മതേതര പാര്‍ട്ടിയായ ടിആര്‍എസ് എങ്ങിനെ ബിജെപിയുമായി കൈകോര്‍ക്കും? എന്ന മറുചോദ്യമാണ് ചന്ദ്രശേഖര റാവു ഉന്നയിച്ചത്. 

തന്‍റെ നാലു വര്‍ഷത്തെ ഭരണം അദ്ദേഹത്തിന് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് നേരിടാനുള്ള അതിരറ്റ ആത്മവിശ്വാസമാണ് നല്‍കുന്നത്. നിയമസഭ നേരത്തെ പിരിച്ചുവിട്ട് ഇപ്പോഴുള്ള അനുകൂല സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ടി.ആര്‍.എസ് നീക്കം നടത്തുന്നത്.

രാജ്യത്ത് അവസാനം സ്ഥാപിതമായ സംസ്ഥാനമായ തെലങ്കാനയിലെ ആദ്യത്തെ മന്ത്രിസഭയാണ് ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ നിലനിന്നിരുന്നത്. കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ടു മാസം ബാക്കി നില്‍ക്കെയാണ് നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഈ നടപടി. 

തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ടുള്ള നിയമസഭാ പ്രമേയം ഗവര്‍ണര്‍ നരസിംഹന്‍ അംഗീകരിക്കുകയും ചന്ദ്രശേഖര റാവുവിനോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാനും ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. 

 

 

Trending News