കശ്മീരിലെ ഭീകരാവസ്ഥ; ചിത്രങ്ങള്‍ക്ക് പിന്നില്‍...

അമീര്‍ അബ്ബാസിന്‍റെ ഈ വ്യാജ ട്വീറ്റ് ആയിരത്തിലധികം പേരാണ് റീട്വീറ്റ് ചെയ്തത്. 

Last Updated : Aug 7, 2019, 05:34 PM IST
കശ്മീരിലെ ഭീകരാവസ്ഥ; ചിത്രങ്ങള്‍ക്ക് പിന്നില്‍...

ന്യൂഡല്‍ഹി: പ്രത്യേക പദവി എടുത്ത് കളഞ്ഞ ജമ്മു കശ്മീരില്‍ ഭീകരാവസ്ഥ നിലനില്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകന്‍റെ വ്യാജ പോസ്റ്റ്‌. 

അമീര്‍ അബ്ബാസ് എന്ന പാക് മാധ്യമപ്രവര്‍ത്തകനാണ് കാശ്മീരിലെ ഭീകരാവസ്ഥ ചൂണ്ടിക്കാട്ടി രണ്ട് ചിത്രങ്ങളടക്കമുള്ള ട്വീറ്റ് പങ്കുവച്ചത്. 

ക്രൂരമായി നിങ്ങളുടെ സൈന്യം നിസഹായരായ കശ്മീരികളെ കൊല്ലുകയാണെന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്‌.

പാക്കിസ്ഥാനിലെ ബോല്‍ നെറ്റ്‍വര്‍ക്കില്‍ അവതാരകനായ അമീര്‍ അബ്ബാസിന്‍റെ ഈ വ്യാജ ട്വീറ്റ് ആയിരത്തിലധികം പേരാണ് റീട്വീറ്റ് ചെയ്തത്. 

എന്നാല്‍, ട്വിറ്ററിന് പുറമേ ഫേസ്ബുക്കിലൂടെയും പ്രചരിച്ച ഈ ചിത്രങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഒരു ചിത്രം ഗാസയിലെയും മറ്റൊന്ന് 15 വര്‍ഷം മുമ്പ് പകര്‍ത്തിയതാണെന്നും ഇന്ത്യ ടുഡേയുടെ ഫാക്ട് ചെക്കില്‍ കണ്ടെത്തി.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയുന്ന 370-ാം വകുപ്പും ജമ്മു കശ്മീര്‍ വിഭജന ബില്ലും ഇന്നലെ ലോക്സഭയില്‍ പാസാക്കിയിരുന്നു.  

367 അംഗങ്ങളുടെ പിന്തുണയോടെയാണ് ജമ്മു കശ്മീര്‍ പുനസംഘടനാ ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്.

ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കുന്ന ഈ ബില്ലിനെതിരെ 67 പേരാണ് ലോക്സഭയില്‍ വോട്ട് ചെയ്തത്. 

Trending News