Karur Stampede Death: കരൂർ ​ദുരന്തം: 20 കുടുംബങ്ങളെ വീഡിയോ കോൾ ചെയ്ത് വിജയ്

Karur Stampede Death: ചെന്നൈയിലെ വീട്ടിൽ നിന്ന് വീഡിയോ കോളിലൂടെയായിരുന്നു വിജയ് സംസാരിച്ചത്.

Written by - Vishnupriya S | Last Updated : Oct 7, 2025, 02:40 PM IST
  • 15 മിനിറ്റിലധികം ഓരോരുത്തരോടും വിജയ് സംസാരിച്ചു.
  • കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും വിജയ് ഉറപ്പ് നൽകി.
  • വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ‌ആവശ്യപ്പെട്ടുവെന്നാണ് വിവരം
Karur Stampede Death: കരൂർ ​ദുരന്തം: 20 കുടുംബങ്ങളെ വീഡിയോ കോൾ ചെയ്ത് വിജയ്

കരൂർ ദുരന്തത്തിൽ മരിച്ചവരിൽ 20 കുടുംബങ്ങളെ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ച് ടിവികെ നേതാവും നടനുമായ വിജയ്. ചെന്നൈയിലെ വീട്ടിൽ നിന്ന് വീഡിയോ കോളിലൂടെയായിരുന്നു വിജയ് സംസാരിച്ചത്. 15 മിനിറ്റിലധികം ഓരോരുത്തരോടും വിജയ് സംസാരിച്ചു. കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും വിജയ് ഉറപ്പ് നൽകി. വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ‌ആവശ്യപ്പെട്ടുവെന്നാണ് വിവരം. വിജയ് ഫോണിൽ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു. നടക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. അപകടം ഉണ്ടായി ഒൻപതാം ദിവസമാണ് വിജയ് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നത്. 

Add Zee News as a Preferred Source

അതേസമയം, കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിക്കാനിടയായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. മദ്രാസ് ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ദേശീയ മക്കൾ ശക്തി കക്ഷിയും ബിജെപി നേതാവ് ഉമ ആനന്ദനും നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. ദുരന്തത്തിൽ ഹർജിക്കാരന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News