ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ് നടത്തിയ റാലിയിൽ കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. കരൂരിൽ ദുരന്തമുണ്ടാകുന്നതിന് മുൻപ് വിജയ്ക്ക് നേരെ യുവാവ് ചെരുപ്പെറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വിജയുടെ പിന്നിൽ നിന്നാണ് ഇയാൾ ചെരുപ്പെറിയുന്നത്. ചെരുപ്പെറിഞ്ഞത് ഡിഎംകെ പ്രവർത്തകരാണെന്നാണ് ടിവികെയുടെ പരാതി. ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയെ വിമർശിച്ചപ്പോഴാണ് ചെരുപ്പേറുണ്ടായത്.
പ്രസംഗിച്ചുകൊണ്ടിരിക്കുന്ന വിജയുടെ തലയ്ക്ക് സമീപത്ത് കൂടിയാണ് ചെരുപ്പ് പോകുന്നത്. ഒപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ചെരുപ്പ് തട്ടിമാറ്റാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ചെരുപ്പ് എറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഒരു യുവാവാണ് ചെരുപ്പ് എറിയുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. കോടതി കരൂർ വിഷയം നാളെ പരിഗണിക്കാനിരിക്കെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. കരൂർ അപകടം ആസൂത്രിതമാണെന്നും ഗൂഢാലോചനയുണ്ടെന്നും ടിവികെ ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









