)
മധ്യപ്രദേശിൽ വിഷവാതകം ശ്വസിച്ച് 2 കുട്ടികൾ മരിച്ചു. അഞ്ചും മൂന്നും വയസുള്ള കുട്ടികളാണ് മരിച്ചത്. വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി തളിച്ച ഗോതമ്പിൽ നിന്നാണ് കുട്ടികൾ വിഷവാതകം ശ്വസിച്ചത്. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയോടെയാണ് പൊലീസിനെ നാട്ടുകാർ വിവരമറിയിച്ചത്. സഹോദരനും സഹോദരിയുമാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കൾ ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.അധിക് (3), മാൻവി (5) എന്നിവരാണ് മരിച്ചത്.
കുട്ടികളുടെ മാതാപിതാക്കളായ ഗിരിരാജ് ധാക്കഡ് (30), ഭാര്യ പൂനം (28) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. കീടനാശിനി തളിച്ച ഗോതമ്പ് സൂക്ഷിച്ചിരുന്ന വീട്ടിലെ അതേ മുറിയിൽ കുട്ടികൾ ഉറങ്ങുകയായിരുന്നു. ഇതിൽ നിന്നും വന്ന വിഷ വാതകം ശ്വസിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമീക നിഗമനം. ബോധരഹിതരായ നിലയിലായിരുന്നു കുട്ടികളുടെ അമ്മയും അച്ഛനും. ഇവരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുട്ടികളുടെ പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.