ഹരിയാന സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി തകരാര്‍; രണ്ട് നവജാത ശിശുക്കള്‍ മരിച്ചു

തിങ്കളാഴ്ച രാവിലെ വൈദ്യുതി തകരാറുമൂലം ഐസിയുവിലേയും ചികിത്സാ ഉപകരണങ്ങളുടേയും പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഇരുപത്തിമൂന്ന്‍ കുട്ടികളാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്.

Last Updated : Jun 27, 2018, 08:34 PM IST
ഹരിയാന സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി തകരാര്‍; രണ്ട് നവജാത ശിശുക്കള്‍ മരിച്ചു

പാനിപ്പട്ട്: ഹരിയാനയിലെ സര്‍ക്കാര്‍ സിവില്‍ ആശുപത്രിയില്‍ ഐസിയുവിലെ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന്‍ രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. നാല് കുഞ്ഞുങ്ങളുടെ നില അതീവഗുരുതരമായി തുടരുന്നു. 

തിങ്കളാഴ്ച രാവിലെ വൈദ്യുതി തകരാറുമൂലം ഐസിയുവിലേയും ചികിത്സാ ഉപകരണങ്ങളുടേയും പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഇരുപത്തിമൂന്ന്‍ കുട്ടികളാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തിന്‍റെ നടുക്കം വിട്ടുമാറും മുന്‍പേയാണ് ഹരിയാനയിലും സമാന രീതിയില്‍ ആവര്‍ത്തിച്ചത്.

പല കുട്ടികളുടേയും ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുഞ്ഞുങ്ങളെ സമേഎപട്തുല്ല വിവിധ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്.

അതേസമയം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ അപായത്തിലാക്കാന്‍ മനോഹര്‍ ലാലിന്‍റെ നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാര്‍ യുപിയിലെ യോഗി ആദിത്യനാഥിനോട് മത്സരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Trending News