ഡൽഹിയിലെ തീപിടുത്തത്തിൽ 2 കുട്ടികൾ വെന്തു മരിച്ചു. തീപിടിത്തത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഡൽഹിയിലെ രോഹിണി സെക്ടർ 17ലെ ശ്രീ നികേതൻ അപ്പാർട്ടുമെന്റിന് സമീപമായിരുന്നു തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. 500ലധികം വീടുകൾ കത്തി നശിച്ചതായി നിഗമനം. നിലവിൽ അഗ്നിശമനസേന തിയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടങ്ങി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പെട്രോളിയം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീ അതിവേഗം മറ്റു കുടിലിലേക്കു പടർന്നതായിരിക്കാം എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









