ജമ്മു കശ്മീർ: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഭീകരതയ്ക്കെതിരെ കടുത്ത പ്രവർത്തനം തുടരുകയാണ് സുരക്ഷാ സേന. ഇതിന്റെ അടിസ്ഥാനത്തിൽ പുൽവാമയിൽ സജീവമായിരുന്ന ഭീകരരുടെ വീടുകൾ സുരക്ഷാ സേന തകർത്തു.
Also Read; പാകിസ്താനികളെ കണ്ടെത്തി നാടുകടത്തുക; മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അമിത് ഷാ
താഴ്‌വാരക്കുള്ളിൽ സജീവമായിരുന്ന തീവ്രവാദികളുടെ രണ്ടു വീടുകൾ കൂടി സേന തകർത്തതായിട്ടാണ് റിപ്പോർട്ട്. 2023 ജൂൺ മുതൽ സജീവ ലഷ്‌കർ കേഡറായ എഹ്‌സാൻ അഹമ്മദ് ഷെയ്ക്കിന്റെ ഇരുനില വീട് സുരക്ഷാ സേന ഐഇഡി ഉപയോഗിച്ചാണ് തകർത്തത്. ഇയാൾ പുൽവാമ മുറാൻ സ്വദേശിയാണ്. അതുപോലെ രണ്ട് വർഷം മുൻപ് ലഷ്‌കറിൽ ചേർന്ന ഷാഹിദ് അഹമ്മദിന്റെ ഷോപ്പിയാനിലെ ചോട്ടിപോറ പ്രദേശത്തുള്ള വീടും സേന ബോംബിട്ട് തകർത്തു. ഇതോടെ പഹൽഗാം ആക്രമണത്തിന് ശേഷം അഞ്ച് ഭീകരരുടെ വീടുകളാണ് സുരക്ഷാ സേന തകർത്തത്.
Also Read: വർഷങ്ങൾക്ക് ശേഷം മിഥുനത്തിൽ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം പുത്തൻ ജോലിയും!
2023 ൽ ലഷ്‌കറിൽ ചേർന്ന സാക്കിർ ഘാനിയുടെ മൂന്നാമത്തെ വീട് ഇന്നലെ രാത്രി കുൽഗാമിലെ ക്വിമോയിൽ സുരക്ഷാ സേന തകർത്തു. ഇതുവരെ ആദിൽ ഗോജ്രി (ബിജ്ബെഹാര), ആസിഫ് ഷെയ്ഖ് (ട്രാൽ), അഹ്‌സാൻ ഷെയ്ഖ് (പുൽവാമ), ഷാഹിദ് കുട്ടേ (ഷോപിയാൻ), സാക്കിർ ഘാനി (കുൽഗാം) എന്നിവരുടെ വീടുകളാണ് തകർത്തത്. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ജീവനാണ് പൊലിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









