ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ലച്ചു മന്‍ദാവി, പോണ്ടിയ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദന്‍തേവാഡ പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു.

Updated: Sep 14, 2019, 09:50 AM IST
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ്‌: ഛത്തീസ്ഗഡിലെ ദന്‍തേവാഡയില്‍ മാവോയിസ്റ്റും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. 

ഇന്നലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. വിദേശനിര്‍മ്മിത ആയുധങ്ങളടക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

ലച്ചു മന്‍ദാവി, പോണ്ടിയ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദന്‍തേവാഡ പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു.