സുക്മ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു

  

Last Updated : Apr 28, 2018, 03:15 PM IST
സുക്മ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു

സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. എന്നാല്‍, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഏറ്റുമുട്ടലിനിടയിലാണ് സ്ത്രീ കൊല്ലപ്പെട്ടതെന്നും മറ്റൊരു മൃതദേഹം പിന്നീടാണ് കണ്ടെത്തിയതെന്നും ആന്റി നക്സല്‍ വിഭാഗം ഉദ്യോഗസ്ഥന്‍ ഡിഎം അവാസ്തി പറഞ്ഞു. 

ഛത്തീസ്ഗഢിലെ ബീജാപ്പൂർ ജില്ലയിലെ പെന്ത ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾക്ക് കഴിഞ്ഞ ദിവസം വെടിയേറ്റിരുന്നു.

Trending News