പരിശീലനപ്പറക്കലിനിടെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു പൈലറ്റ് മരിച്ചു

ബംഗളൂരുവിലെ യെലഹങ്ക എയര്‍ബേസിലാണ് അപകടമുണ്ടായത്. എയ്‌റോ ഇന്ത്യ 2019 പ്രദര്‍ശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു വിമാനങ്ങള്‍.  

Last Updated : Feb 19, 2019, 04:19 PM IST
പരിശീലനപ്പറക്കലിനിടെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു പൈലറ്റ് മരിച്ചു

ബംഗളൂരൂ: ബംഗളൂരുവില്‍ എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. വ്യോമസേനയുടെ അഭിമാനമായ എയ്റോബാറ്റിക്സ് ടീമിലെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങളാണ് അഭ്യാസ പ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകര്‍ന്നത്.  

 

 

ബംഗളൂരുവിലെ യെലഹങ്ക എയര്‍ബേസിലാണ് അപകടമുണ്ടായത്. എയ്‌റോ ഇന്ത്യ 2019 പ്രദര്‍ശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു വിമാനങ്ങള്‍. അപകടത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ യെലഹങ്ക ന്യൂടൗൺ പ്രദേശത്തെ ഐ.എസ്.ആർ.ഒ ലേ ഔട്ടിലാണ് വീണത്. 

 

 

വിമാനങ്ങളില്‍ മൂന്ന് പൈലറ്റുമാര്‍ ഉണ്ടായിരുന്നു. ഇതില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം. സൈന്യത്തിന്റെ അഭ്യാസ പ്രകടനങ്ങളില്‍ ഏറ്റവും ആകര്‍ഷകമായുളളതാണ് സൂര്യ കിരണ്‍ വിമാനങ്ങളുടേത്.

ഈ മാസം 20 മുതല്‍ 24 വരെയാണ് എയ്‌റോ ഇന്ത്യ പ്രദര്‍ശനം. 1996-ലാണ് സൂര്യകിരണ്‍ എയ്റോബാറ്റിക് ടീം ആരംഭിക്കുന്നത്. കര്‍ണാടകത്തിലെ ബീദര്‍ ആസ്ഥാനമായാണ് സൂര്യകിരണ്‍ പ്രവര്‍ത്തിക്കുന്നത്. 

Trending News