Pahalgam Terror Attack: കശ്മീരിൽ ഭീകരരുടെ സഹായികൾ പിടിയിൽ; ദൗത്യത്തിന് തയ്യാറെന്ന് നാവികസേന

Pahalgam Terror Attack Indian Navy: സമൂഹമാധ്യമങ്ങളിൽ അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ഏത് ദൗത്യത്തിനും സജ്ജമാണെന്ന് നാവികസേന കുറിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 26, 2025, 03:38 PM IST
  • കുൽ​ഗാമിലെ കോക്കെർപോര മേഖലയിൽ നിന്ന് ഭീകരരുടെ സഹായികളെ അറസ്റ്റ് ചെയ്തു
  • രണ്ട് പേരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്
Pahalgam Terror Attack: കശ്മീരിൽ ഭീകരരുടെ സഹായികൾ പിടിയിൽ; ദൗത്യത്തിന് തയ്യാറെന്ന് നാവികസേന

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏത് ദൗത്യത്തിനും സുസജ്ജമെന്ന് വ്യക്തമാക്കി ഇന്ത്യൻ നാവിക സേന. അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ഏത് ദൗത്യത്തിനും സജ്ജമാണെന്ന് നാവികസേന കുറിച്ചത്.

Add Zee News as a Preferred Source

ചിത്രത്തിനൊപ്പം 'എവിടെയും എപ്പോഴും എങ്ങനെയും ദൗത്യത്തിന് തയ്യാർ' എന്നാണ് നാവിക സേന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അതേസമയം, കശ്മീരിൽ ഭീകരരെ സഹായിച്ച രണ്ട് പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കുൽ​ഗാമിലെ കോക്കെർപോര മേഖലയിൽ നിന്നാണ് ഭീകരരുടെ സഹായികളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായത് ഭീകരർക്ക് സഹായങ്ങൾ ചെയ്തു നൽകിയവരാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ലഷ്കർ കമാൻഡർ ഷാഹിദ് അഹമദ് കുറ്റേ ഉൾപ്പെടെയുള്ള കശ്മീരിലെ അഞ്ച് ഭീകരരുടെ വീടുകൾ സുരക്ഷാസേന തകർത്തു. വ്യാഴാഴ്ച രാത്രി രണ്ട് ഭീകരരുടെ വീടുകൾ തകർത്തതിന് പിന്നാലെയാണ് മൂന്ന് ഭീകരരുടെ കൂടി വീടുകൾ തകർത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News