ജമ്മു കശ്മീരിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്നും കണ്ടെടുത്ത ഗ്രനേഡുകള്‍ പാക്കിസ്ഥാനിലെ ഫാക്ടറിയില്‍ നിര്‍മ്മിച്ചവയാണെന്നാണ് സൂചന. പാക്കിസ്ഥാനും ഭീകരവാദികളുമായുള്ള ബന്ധം ഈ ഗ്രനേഡിൽ നിന്നും വ്യക്തമാണെന്ന് ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.   

Last Updated : Jul 11, 2020, 11:19 PM IST
ജമ്മു കശ്മീരിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വെടിവെച്ചു കൊന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു.നിയന്ത്രണരേഖയിൽ നിന്നും 100 മീറ്റർ മാത്രം അകലെയായിരുന്നു സംഭവം നടന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. 

ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍നിന്ന് വന്‍ തോതില്‍ ആയുധശേഖരവും പിടികൂടിയെന്നും സൈനിക പ്രതിനിധി അറിയിച്ചു.  എകെ 47 തോക്കുകള്‍, നൂറു കണക്കിനു തിരകള്‍, ചൈനയില്‍ നിര്‍മ്മിച്ച പിസ്റ്റള്‍, ഓസ്ട്രിയന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച നാലു ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തു. 

Also read: രാത്രി കാവലിന് വേണ്ടിവന്നാൽ ലേയിൽ നിന്നും MiG-29 പറക്കും..! 

ഇതിൽ  ഗ്രനേഡുകള്‍ പാക്കിസ്ഥാനിലെ ഫാക്ടറിയില്‍ നിര്‍മ്മിച്ചവയാണെന്നാണ് സൂചന. പാക്കിസ്ഥാനും ഭീകരവാദികളുമായുള്ള ബന്ധം ഈ ഗ്രനേഡിൽ നിന്നും വ്യക്തമാണെന്ന് ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരം ഗ്രനേഡുകളാണ് 2001 ല്‍ പാര്‍ലമെന്റ് ആക്രമിച്ച ജയ്‌ഷെ മുഹമ്മദ് ഭീകരരില്‍നിന്നും പിടിച്ചെടുത്തത്.   

Also read:

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷികത്തിൽ കശ്മീരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമമാണ് ഇവരുടെ നുഴഞ്ഞുകയറ്റത്തിന് പിന്നിലെന്ന് സംശയമുണ്ട്.  കൊല്ലപ്പെട്ട തീവ്രവാദികളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.  രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.  ഇയാൾ വിദേശിയാണോന്ന് സംശയമുണ്ട്.  

Trending News