മുംബൈ:കൊറോണ വൈറസ്‌ പ്രതിസന്ധി കണക്കിലെടുത്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.
തന്‍റെ അനുയായികളോട് ജന്മദിനം ആശംസിച്ച് കൊണ്ടുള്ള ഫ്ലെക്സുകളും ഹോര്‍ഡിംഗുകളും സ്ഥാപിക്കരുതെന്നും ഉദ്ദവ് അഭ്യര്‍ഥിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജന്മദിനാഘോഷങ്ങള്‍ ഒഴിവാക്കി അതിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരോട് 
ആവശ്യപെട്ടു,രക്തം,പ്ലാസ്മ ദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.ഈ മാസം 27 നാണ് ഉദ്ദവ് താക്കറെയുടെ ജന്മദിനം.


ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചന നടത്തി രോഗവ്യാപനം പ്രതിരോധിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കിയതിന് പിന്നാലെയാണ് 
താക്കറെ പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കുന്ന കാര്യം ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.


Also Read:ഇന്ത്യ, കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യം...!!


 


ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ നിന്നും ആയുര്‍വേദ,യുനാനി,ഹോമിയോ വിഭാഗത്തില്‍ നിന്നുമുള്ള വിദഗ്ധരുമായി ഉദ്ദവ് 
പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്തു.
മഹാരാഷ്ട്രയില്‍ ഇതുവരെ 3,38,000 ലധികം പേരില്‍ കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.