യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ജൂൺ 25 മുതൽ 29 വരെയാണ് പരീക്ഷ നടക്കുന്നത്. ഇതിൽ ജൂൺ 27ന് നടത്തുന്ന യുജിസിയുടെ നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡാണ് പുറത്തിറക്കിയിരിക്കുന്നത്. ജൂൺ 25, 26 തീയതികളിലെ പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ മുമ്പ് ഏജൻസി പുറത്തിറക്കിയിരുന്നു. ശേഷിക്കുന്ന പരീക്ഷാ ദിവസങ്ങളിലേക്കുള്ള അഡ്മിറ്റ് കാർഡുകൾ പിന്നീട് പ്രസിദ്ധീകരിക്കും.
ugcnet.nta.ac.in എന്ന ഔദ്യോഗിക സൈറ്റിൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അപേക്ഷകർക്ക് അവരുടെ അപേക്ഷാ നമ്പറുകളും ജനനത്തീയതിയും ഉപയോഗിച്ച് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.
രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെയും ആയിരിക്കും. എല്ലാ പരീക്ഷാ ദിവസങ്ങളിലേക്കുമുള്ള പരീക്ഷാ നഗര അറിയിപ്പ് സ്ലിപ്പുകളും ഏജൻസി പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷാ സ്ലിപ്പിൽ ഉദ്യോഗാർത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങൾ എവിടെയാണെന്ന് അറിയാനാകും.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം
1. ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in തുറക്കുക.
2. ഹോം പേജിൽ, UGC ENT ജൂൺ 2025 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി സമർപ്പിക്കുക.
4. അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക.
അഡ്മിറ്റ് കാർഡിൽ പരാമർശിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളിൽ എന്തെങ്കിലും പിശക് ഉണ്ടെങ്കിൽ, ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ NTA ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുകയും ഏജൻസിയെ അറിയിക്കുകയും വേണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









