12-അക്ക ആധാര്‍ നമ്പര്‍ പങ്കുവയ്ക്കേണ്ട, സേവനങ്ങള്‍ക്ക് ഇനി വിര്‍ച്വല്‍ ഐ.ഡി

വിവരശേഖരം സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആധാര്‍ കാര്‍ഡുടമകളുടെ സ്വകാര്യത സംരംക്ഷിക്കുന്നതിന് പുതിയ നടപടിയുമായി ആധാര്‍ അതോറിറ്റി. വിവിധ സേവനങ്ങള്‍ക്കായി 12-അക്ക ആധാര്‍ നമ്പര്‍ പങ്കുവയ്ക്കുന്നതിന് പകരം ഉപയോക്താക്കള്‍ക്ക് വിര്‍ച്വല്‍ ഐ.ഡി നല്‍കാനാണ് തീരുമാനം. 

Last Updated : Jan 10, 2018, 07:24 PM IST
12-അക്ക ആധാര്‍ നമ്പര്‍ പങ്കുവയ്ക്കേണ്ട, സേവനങ്ങള്‍ക്ക് ഇനി വിര്‍ച്വല്‍ ഐ.ഡി

ന്യൂഡല്‍ഹി: വിവരശേഖരം സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആധാര്‍ കാര്‍ഡുടമകളുടെ സ്വകാര്യത സംരംക്ഷിക്കുന്നതിന് പുതിയ നടപടിയുമായി ആധാര്‍ അതോറിറ്റി. വിവിധ സേവനങ്ങള്‍ക്കായി 12-അക്ക ആധാര്‍ നമ്പര്‍ പങ്കുവയ്ക്കുന്നതിന് പകരം ഉപയോക്താക്കള്‍ക്ക് വിര്‍ച്വല്‍ ഐ.ഡി നല്‍കാനാണ് തീരുമാനം. 

മാര്‍ച്ച് ഒന്നു മുതലാകും ഇത് നിലവില്‍ വരിക. ജൂണ്‍ 1 മുതല്‍ ഇത് നിര്‍ബന്ധമാക്കും. ആധാര്‍ നമ്പറിന് പകരം വിര്‍ച്വല്‍ ഐ.ഡി സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സേവന ദാതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാം. 

മൊബൈല്‍ സിം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ വെരിഫിക്കേഷനായി വിര്‍ച്വല്‍ ഐ.ഡി നല്‍കിയാല്‍ മതിയാകും. സേവനങ്ങളുടെ സ്വഭാവം അനുസരിച്ചുള്ള വിവരങ്ങള്‍ മാത്രം പങ്കുവയ്ക്കുന്ന രീതിയാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു വഴി, ഉപയോക്താക്കളുടെ എല്ലാ വിവരങ്ങളും പങ്കു വയ്ക്കുന്ന ഇപ്പോഴത്തെ രീതി അവസാനിപ്പിക്കാനാണ് ആധാര്‍ അതോറിറ്റി ലക്ഷ്യം വയ്ക്കുന്നത്. 

ആധാര്‍ വെബ്സൈറ്റില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വിര്‍ച്വല്‍ ഐ.ഡി ഡൗണ്‍ലോഡ് ചെയ്തെടുക്കാം. 16 അക്ക നമ്പറാണ് വിര്‍ച്വല്‍ ഐ.ഡിയായി ലഭിക്കുന്നത്.എത്ര തവണ വേണമെങ്കിലും ഇത്തരത്തില്‍ വിര്‍ച്വല്‍ ഐ.ഡി ഡൗണ്‍ലോഡ് ചെയ്യാം. പുതിയ ഐ.ഡി സൃഷ്ടിക്കുമ്പോള്‍ പഴയ നമ്പര്‍ സ്വയമേ റദ്ദാകും. 

Trending News