പ്രി​യ​ങ്ക ഗാ​ന്ധി ക​ള്ള​ന്‍റെ ഭാ​ര്യ

എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധിയെ ക​ള്ള​ന്‍റെ ഭാ​ര്യ​യെന്നു വി​ശേ​ഷി​പ്പി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി.

Last Updated : Apr 17, 2019, 10:41 AM IST
പ്രി​യ​ങ്ക ഗാ​ന്ധി ക​ള്ള​ന്‍റെ ഭാ​ര്യ

ദ​ര്‍​ഗ്: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധിയെ ക​ള്ള​ന്‍റെ ഭാ​ര്യ​യെന്നു വി​ശേ​ഷി​പ്പി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി.

പ്രി​യ​ങ്ക​യെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ കാ​ണു​ന്ന​ത് ക​ള്ള​ന്‍റെ ഭാ​ര്യ​യായാ​ണെ​ന്നും ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​വ​ര്‍​ക്ക് യാതൊരു ച​ല​ന​വും സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ഉ​മാ ഭാ​ര​തി പ​റ​ഞ്ഞു. പ്രി​യ​ങ്ക​യു​ടെ ഭ​ര്‍​ത്താ​വ് അ​ഴി​മ​തി ന​ട​ത്തി​യ​തി​ന് പ്രതിയാണെന്നും അ​വ​ര്‍ പ​റ​ഞ്ഞു. 

ഇ​തൊ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്, ഇ​വി​ടെ ആ​ര്‍​ക്കും എ​വി​ടെ​നി​ന്നും മ​ത്സ​രി​ക്കാ​മെ​ന്നും ഉ​മാ ഭാ​ര​തി വ്യ​ക്ത​മാ​ക്കി. വാ​ര​ണാ​സി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ പ്രി​യ​ങ്ക മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അവര്‍.

അതേസമയം, നരേന്ദ്ര മോദിക്കെതിരെ യുപിയിലെ വാരാണസിയില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തയാറാണെന്നു ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. ഇക്കാര്യം പ്രിയങ്കയുടെ പരിഗണനയിലുണ്ടെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡ് ആണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

മോദിക്കെതിരെ പ്രതിപക്ഷ നിരയുടെ പൊതു സ്ഥാനാര്‍ഥിയായി പ്രിയങ്ക മല്‍സരിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണു വാദ്രയുടെ പ്രതികരണം.

 

 

Trending News