High Court Judge Yashwant Varma: ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ പണം കണ്ടെത്തിയ സംഭവം: ദൃശ്യങ്ങളും റിപ്പോർട്ടും പുറത്തുവിട്ട് സുപ്രീംകോടതി

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2025, 09:19 AM IST
  • മാർച്ച് 14നാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ തീപിടിത്തമുണ്ടായത്.
  • തുടർന്ന് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനിടെ ഫയർഫോഴ്സും പൊലീസ് ഉദ്യോ​ഗസ്ഥരും മുറിയിൽ നിന്ന് നോട്ടുകെട്ടുകൾ കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
  • നോട്ടുകെട്ടുകൾ പാതികത്തിയ നിലയിലായിരുന്നു.
High Court Judge Yashwant Varma: ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ പണം കണ്ടെത്തിയ സംഭവം: ദൃശ്യങ്ങളും റിപ്പോർട്ടും പുറത്തുവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതി പുറത്തുവിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം കത്തിയ നോട്ട് കെട്ടുകളുടെ ദൃശ്യങ്ങളുൾപ്പെടെയാണ് സുപ്രീംകോടതി പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

Add Zee News as a Preferred Source

മാർച്ച് 14നാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ തീപിടിത്തമുണ്ടായത്. തുടർന്ന് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനിടെ ഫയർഫോഴ്സും പൊലീസ് ഉദ്യോ​ഗസ്ഥരും മുറിയിൽ നിന്ന് നോട്ടുകെട്ടുകൾ കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നോട്ടുകെട്ടുകൾ പാതികത്തിയ നിലയിലായിരുന്നു. ഡൽഹി പൊലീസ് കമ്മീഷണറും സംഭവ സമയത്ത് ജഡ്ജിയുടെ വസതിയിലെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരും നൽകിയ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. 

Also Read: Thodupuzha Biju Joseph Murder: തൊടുപുഴ ബിജു ജോസഫ് കൊലപാതകം; 2 പേർ അറസ്റ്റിൽ, കോടതിയിൽ ഹാജരാക്കും

 

എന്നാൽ സംഭവ സമയത്ത് താൻ വസതിയിൽ ഉണ്ടായിരുന്നില്ല എന്നാണ് വിഷയത്തിൽ ജസ്റ്റിസ് വർമ്മ നൽകിയിരിക്കുന്ന വിശദീകരണം. ആർക്കും ഉപയോ​ഗിക്കാൻ കഴിയുന്ന റൂമിലാണ് തീപിടിത്തമുണ്ടായത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ അടക്കം ഉപയോ​ഗിക്കുന്ന മുറിയാണിത്. കത്തിയ നോട്ടുകൾ തന്റെ മകളെയോ സ്റ്റാഫിനെയോ കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താനും കുടുംബവും താമസിക്കുന്ന സഥലത്ത് നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയില്ലെന്നും മുറിയിൽ നിന്ന് മാറ്റിയ അവശിഷ്ടങ്ങൾ വീട്ടുവളപ്പിലുണ്ടെന്നും ജഡ്ജി വിശദമാക്കി. അതിൽ നോട്ടുകെട്ടുകളില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. എന്നാൽ നാലോ അഞ്ചോ ചാക്കിൽ നോട്ടുകെട്ടുണ്ടായിരുന്നുവെന്നാണ് പൊലീസ് കമ്മീഷണർ മൊഴി നൽകിയത്.

ഈ സാഹചര്യത്തിലാണ് സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശുപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനായി പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി തുടർ നടപടികൾ സ്വീകരിക്കും. അന്വേഷണം നടക്കുന്നതിനാൽ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്താനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദ്ദേശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News