ഏകീകൃത സിവില്‍ കോഡ്: അനിവാര്യമോ അഭികാമ്യമോ അല്ലെന്ന് ദേശീയ നിയമ കമ്മീഷന്‍

കുടുംബ നിയമ പരിഷ്കരണ ബില്ലുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായാണ് നിയമ കമ്മീഷന്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. 

Last Updated : Aug 31, 2018, 04:06 PM IST
ഏകീകൃത സിവില്‍ കോഡ്: അനിവാര്യമോ അഭികാമ്യമോ അല്ലെന്ന് ദേശീയ നിയമ കമ്മീഷന്‍

ന്യൂഡല്‍ഹി: ഏകീകൃത തിരിച്ചറിയല്‍ കോഡ് അനിവാര്യമോ അഭികാമ്യമോ അല്ലെന്ന് ദേശീയ നിയമ കമ്മീഷന്‍. 

വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിവേചനം ഉണ്ടെന്ന് അര്‍ത്ഥമില്ലെന്നും എല്ലാ മതങ്ങളിലേയും കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എകീകരിക്കണമെന്നും ദേശീയ നിയമ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ബി. എസ് ചൗഹാന്‍ വ്യക്തമാക്കി..

കുടുംബ നിയമ പരിഷ്കരണ ബില്ലുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായാണ് നിയമ കമ്മീഷന്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. 

വ്യക്തിനിയമങ്ങള്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി ആചാരങ്ങളും മതവിശ്വാസങ്ങളും നിലനില്‍ക്കുന്ന ഇന്ത്യപോലൊരു രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാകില്ലെന്ന് വ്യക്തമാക്കി വിവിധ മതസംഘടനകള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

വൈവിധ്യമായ സംസ്കാരങ്ങളുള്ള രാജ്യമാണ് ഇന്ത്യയെന്നും. അവയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണമെന്നും ഏകീകൃത സിവില്‍ നിയമം മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി മുസ്ലിം വ്യക്തി നിയമ ബോര്‍ഡും രംഗത്തെത്തിയിരുന്നു. 

Trending News