ഇടക്കാല ബജറ്റില്‍ "മോദി പഞ്ച്"!! ആദായനികുതിയില്‍ വന്‍ ഇളവ്....

ഇടക്കാല ബജറ്റിലൂടെ ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മോദി മോദി എന്നാര്‍ത്തുവിളിച്ച് കരഘോഷം നിര്‍ത്താതെ ഭരണപക്ഷ അംഗങ്ങള്‍....

Last Updated : Feb 1, 2019, 01:21 PM IST
ഇടക്കാല ബജറ്റില്‍ "മോദി പഞ്ച്"!! ആദായനികുതിയില്‍ വന്‍ ഇളവ്....

ന്യൂഡല്‍ഹി: ഇടക്കാല ബജറ്റിലൂടെ ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മോദി മോദി എന്നാര്‍ത്തുവിളിച്ച് കരഘോഷം നിര്‍ത്താതെ ഭരണപക്ഷ അംഗങ്ങള്‍....

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ ബജറ്റുമായി മോദി സര്‍ക്കാര്‍!! ഇടക്കാല ബജറ്റെങ്കിലും വാര്‍ഷിക ബജറ്റെന്നു തോന്നിപ്പിക്കും വിധമായിരുന്നു ഈ ബജറ്റെന്ന് പറയാം. 

എങ്കിലും, ആദായനികുതിയില്‍ പ്രഖ്യാപിച്ച വന്‍ ഇളവ് അതായിരുന്നു ബജറ്റിലെ "മോദി പഞ്ച്" എന്നുതന്നെ പറയാം. 

ചരിത്രത്തില്‍ ആദ്യമായാണ് ആദായനികുതിയില്‍ ഇത്രയധികം ഇളവ് ഒരു സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. 

ആദായ നികുതി പരിധി 5 ലക്ഷം രൂപയാക്കി. 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂര്‍ണ്ണ ഇളവ് ഏര്‍പ്പെടുത്തിയാണ് പിയൂഷ് ഗോയല്‍ ഈ പ്രഖ്യാപനം നടത്തിയത്. അതേസമയം ഈ വര്‍ഷം നിലവിലെ പരിധി തുടരും. നിലവില്‍ നികുതി അടയ്ക്കുന്ന മൂന്ന് കോടി ജനങ്ങള്‍ക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക. കൂടാതെ, നികുതി നല്‍കുന്നവര്‍ക്ക് ഒരുപാട് ആനുകൂല്യമാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.

ആദായ നികുതി നിയമം 80സി പ്രകാരം ലഭ്യമാകുന്ന ഇളവുകളുടെ പരിധി 1.5 ലക്ഷത്തില്‍ തന്നെ നിലനില്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ല്‍ നിന്ന് 50,000 കൂടി ഉയര്‍ത്തിയിട്ടുണ്ട്. അതായത് 7 ലക്ഷം വരെ ആദായനികുതിയില്‍ നിന്നും ഇളവു ലഭിക്കും. 

അതേസമയം, ബജറ്റിലെ ഈ പ്രഖ്യാപനം വലിയ കരഘോഷത്തോടെയാണ് ഭരണപക്ഷ അംഗങ്ങള്‍ സ്വീകരിച്ചത്. 

 

Trending News