)
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ തയാറായി കേന്ദ്ര സര്‍ക്കാര്‍. ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. ഓൺലൈൻ ഗെയിമിന്റെ പേരിലുള്ള തട്ടിപ്പ് തടയാനാണ് ബിൽ അവതരിപ്പിക്കുന്നത്.
ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളെ നിയമ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരിക, ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്തുക തുടങ്ങിയ വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിംഗ് പരസ്യത്തിൽ അഭിനയിക്കുന്നത് നിരോധിക്കുന്നതിനും വ്യവസ്ഥയുണ്ട്.
2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് 28 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരുന്നത്. ഇത്തരം ഗെയിമുകളിൽ വിജയിക്കുമ്പോൾ കിട്ടുന്ന പണത്തിന് 2024-25 മുതല്‍ 30 ശതമാനം നികുതിയും ഈടാക്കിയിരുന്നു. 2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയിലായി 1,400-ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്സൈറ്റുകളും ആപ്പുകളും സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങള്‍ക്ക് പുറമേ കര്‍ശന ശിക്ഷാവ്യവസ്ഥകളും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്ക്കെതിരെയും നടപടിയുണ്ടായേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.